സംവിധായകനും നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു

0
181
xr:d:DAF_eJwFJcc:578,j:1347000812387603121,t:24041110

സംവിധായകനും നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു. കെ ആർ ഉണ്ണികൃഷ്ണൻ നായർ എന്നായിരുന്നു അദ്ദേഹത്തി​ന്റെ യഥാർത്ഥ പേര്. ചെങ്ങന്നൂരിലെ ലോഡ്ജിൽ വെച്ച് ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 1984 -ൽ പുറത്തിറങ്ങിയ എതിർപ്പുകൾ, 1987-ൽ പുറത്തിറങ്ങിയ സ്വർഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ‌വ്യക്തിയാണ് ഉണ്ണി ആറന്മുള. എതിർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് നടി ഉർവശി മലയാള സിനിമയിലേക്ക് എത്തുന്നത്. എതിർപ്പുകൾ എന്ന സിനിമയിലെ പൂനുള്ളും കാറ്റേ, മനസൊരു മാന്ത്രിക കുതിരയായ് തുടങ്ങിയ ​ഗാനവും, സ്വ‌​ർഗം എന്ന ചിത്രത്തിലെ ഈരേഴു പതിനാല് ലോകങ്ങളിൽ തുടങ്ങിയ ​ഗാനവുമെല്ലാം ഉണ്ണി രചിച്ച ഗാനങ്ങളായിരുന്നു. ഇവയെല്ലാം അക്കാലത്ത് വമ്പൻ ഹിറ്റ് പാട്ടുകളായിരുന്നു.

കമ്പ്യൂട്ടർ കല്യാണം ആയിരുന്നു അദ്ദേഹത്തി​ന്റെ അവസാന ചിത്രം. കോഴഞ്ചേരി സെന്റ്തോമസ് കോളജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, തേവര സേക്രട്ട് ഹാർട്ട് കോളജിൽ നിന്നും ബിരുദാനന്തര ബിരുദവും ഉണ്ണി ആറന്മുള നേടിയിട്ടുണ്ട്. ഡിഫൻസ് അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായ ഉണ്ണി ആറന്മുള സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം ജോലി ഉപേക്ഷിച്ച് സിനിമാ രം​ഗത്തേക്ക് ഇറങ്ങുകയായിരുന്നു. അവിവാഹിതൻ ആയിരുന്നു അദ്ദേഹം. സംസ്കാരം നാളെ ഉച്ചക്ക് ആറന്മുള കോട്ടക്കകത്തുള്ള വീട്ടുവളപ്പിൽ വെച്ചാണ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here