‘ഡിജിറ്റൽ വില്ലേജ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തകർ

0
130

പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ്‌രാജീവ്, ഫഹദ് നന്ദു എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഡിജിറ്റൽ വില്ലേജ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചലച്ചിത്ര രംഗത്തെ പ്രമുഖരായ
ഉണ്ണിമുകുന്ദൻ, ലാൽ, ആന്റണി വർഗീസ്, ബിബിൻ ജോർജ്ജ്, സുജിത് വാസുദേവ്, സജിത്ത് പുരുഷൻ, സയനോര തുടങ്ങിയവരുടെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ഋഷികേശ്, അമൃത്, വൈഷ്ണവ്, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ആഷിക് മുരളി, അഭിന, പ്രജിത, അഞ്ജിത, ശുഭ കാഞ്ഞങ്ങാട്, ഇന്ദിര, ശ്രിജന്യ, സുരേഷ് ബാബു, ജസ്റ്റിൻ കണ്ണൂർ, കൃഷ്ണൻ നെടുമങ്ങാട്, നിഷാൻ, എംസി മോഹനൻ, ഹരീഷ് നീലേശ്വരം, മണി ബാബു, രാജേന്ദ്രൻ, നിവിൻ, എസ് ആർ ഖാൻ, പ്രഭു രാജ്, ജോൺസൻ കാസർഗോഡ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

യുലിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഖിൽ മുരളി, ആഷിക് മുരളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീകാന്ത് നിർവ്വഹിക്കുന്നു.
മനു മഞ്ജിത്ത്,സുധീഷ് മറുതളം, വിനായക് ശരത്ചന്ദ്രൻ എന്നിവരുടെ വരികൾക്ക് ഹരി എസ് ആർ ആണ് സംഗീതം പകരുന്നത്.

വികസനം എത്തിപ്പെടാത്ത പഞ്ഞികല്ല് എന്ന ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കൾ
ആ ഗ്രാമവാസികളെ ഡിജിറ്റൽ യുഗത്തിലേക്കു കൊണ്ടു പോകുന്നതും
അതിലേക്കുള്ള ശ്രമവുമാണ് നർമ്മത്തിൽ കലർത്തി ‘ഡിജിറ്റൽ വില്ലേജ്” എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here