വിട്ടുപോയ പക്ഷികള്‍, സന്തോഷമുള്ള പക്ഷികള്‍; വൈറലായി ഗോപി സുന്ദറിന്റെ പോസ്റ്റ്‌

0
1725
gopi sundar,amrutha suresh

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലെ പ്രണയം നിറഞ്ഞ നിമിഷങ്ങള്‍ക്ക് സാക്ഷിയാണ് അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഇവര്‍ ഒന്നിച്ചു ജീവിക്കുന്നു എന്ന വിവരം ഇവര്‍ പരസ്യമാക്കിയത്. ശേഷം ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യപ്പെട്ടു.സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ തന്നെ ഇരുവരും ഒരുമിച്ചുളള ഫോട്ടോകളും വീഡിയോകളും വൈറലാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഇരുവരും പങ്കുവച്ച ഫോട്ടോകളാണ് വൈറലാകുന്നത്.

”വിട്ടുപോയ പക്ഷികള്‍, സന്തോഷമുള്ള പക്ഷികള്‍..”, എന്ന ക്യാപ്ഷനോടെയാണ് ഗോപിയും അമൃതയും ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. അടുത്തിടെ ‘ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവ്’എന്ന് ഗോപി സുന്ദറിന്റെ ഫോട്ടോ പങ്കുവച്ച് അമൃത കുറിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ പരിഹാസ കമന്റുകളും വന്നു. പിന്നാലെ കമന്റ് ബോക്‌സ് ഓഫാക്കുകയും ചെയ്തു.

gopi sundar

2022 മെയ്യില്‍ ആണ് ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ഫോട്ടോ പുറത്തുവന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ആ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ എഴുതിയത്. പിന്നാലെ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തളും പുറത്തുവന്നു. ഒപ്പം വിമര്‍ശനങ്ങളും. ഒടുവില്‍ അമൃതയും ഗോപി സുന്ദറും വിവാഹിതര്‍ ആകുകയും ചെയ്തു.

new gopi sundar photos

ഇവര്‍ ഒന്നിച്ചാണ് ഇക്കഴിഞ്ഞ ഓണം ആഘോഷിച്ചത്. പിന്നീട് അമൃതയുടെ മകള്‍ അവന്തികയുടെ ജന്മദിനം, സഹോദരി അഭിരാമിയുടെ പിറന്നാള്‍ എന്നിവയും ഇവര്‍ കെങ്കേമമാക്കി. ഇരുവരുടെയും അഭിമുഖങ്ങളും ഒട്ടേറെയുണ്ടായി. ഗോപി അമൃതയ്ക്കു ആദ്യമായി കൊടുത്ത സമ്മാനം ഏതെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം നടത്തിയ അഭിമുഖത്തില്‍ ചോദിക്കുകയുണ്ടായി. ഒരു വസ്തു എന്ന നിലയില്‍ അമൃതയ്ക്കു ഗോപിയില്‍ നിന്നും ലഭിച്ചത് ഒരു മൂക്കുത്തിയായിരുന്നു. പലരും ആ മൂക്കുത്തിയെക്കുറിച്ച് അഭിനന്ദിച്ചു എന്ന് അമൃതയും പറയുന്നുണ്ട്. എന്നാല്‍ കയ്യില്‍ കൊടുക്കാവുന്നതായിരുന്നില്ല അമൃത തിരിച്ചു നല്‍കിയത് ഗോപിയുടെ സ്റ്റുഡിയോക്ക് ഒരു മേക്കോവറാണ് അമൃത നല്‍കിയത്. അതുവരെയുണ്ടായിരുന്ന സ്റ്റുഡിയോയുടെ അവസ്ഥയും ഗോപി പറയുന്നുണ്ട് . മാര്‍ക്കറ്റ് ഏരിയ പോലെ കിടന്ന സ്ഥലം ഒരു പൂങ്കാവനം ആക്കി മാറ്റി എന്നായിരുന്നു ഗോപി സോഷ്യല്‍ മീഡിയില്‍ കുറിച്ചത്.

amrutha suresh daughter

അതേസമയം,ബിഗ് ബോസിലേക്ക് വിളിച്ചാല്‍ വീണ്ടും പോകുമെന്ന് അടുത്തിടെ അമൃത പറഞ്ഞിരുന്നു. ‘ഇനി ബിഗ്ബോസില്‍ വിളിച്ചാല്‍ പോകും, ഇപ്പോള്‍ കുറെ കാര്യങ്ങള്‍ അറിയാം, അന്ന് ഒന്നും അറിയില്ലായിരുന്നു. ക്യാമറ എവിടെയാണ് ഇരിക്കുന്നതെന്ന് ഓക്കെ ഒരു ഊഹമുണ്ടാവും. കുറച്ച് കൂടെ പ്ലാന്‍ ചെയ്ത് കളിക്കാന്‍ പറ്റിയേക്കും. അത് മറ്റൊരു അനുഭവമാണ്, നമ്മള്‍ അറിയാത്ത തലത്തിലൊക്കെ ചിന്തിക്കും. ലോകം മുഴുവന്‍ ഒറ്റ വീടിനുള്ളില്‍ ആയ ഫീലിംഗ്, പലതരം ആളുകള്‍.. വിളിച്ചാല്‍ എന്തായാലും പോകും’, എന്നായിരുന്നു അമൃതയുടെ വാക്കുകള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here