ദശമൂലം ദാമു @ 47

0
279

മിമിക്രി കലാകാരനായി വന്ന് മലയാള സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് സുരാജ് വെഞ്ഞാറമൂട് . തിരുവനന്തപുരം സ്ലാങ മലയാളികൾ ഏറെ ഇഷ്ടത്തോടെ കേട്ടിരുന്നത് സുരാജിന്റെ വരവോടെയാണ്. ഹാസ്യതാരമായി വന്ന പിന്നീട് നമ്മെ കരയിപ്പിച്ച മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂടിൻറെ ജന്മദിനമാണിന്ന് .

ജഗപൊഗ എന്ന ചിത്രത്തിലൂടെയാണ് സുരാജ് മലയാള സിനിമയിലേക്ക് കടന്നുവന്നത് . പിന്നീട് രസികൻ, അച്ചുവിന്റെ അമ്മ, ബസ് കണ്ടക്ടർ, രസതന്ത്രം തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു . രാജമാണിക്യത്തിൽ മമ്മൂട്ടിക്കട തിരുവനന്തപുരം ഭാഷ പറഞ്ഞു കൊടുത്തത് സുരാജായിരുന്നു. പിന്നീട്ട് മമ്മൂട്ടിക്കൊപ്പമുള്ള തുറുപ്പു ഗുലാൻ ചട്ടമ്പിനാട്, മായാവി, പട്ടണത്തിൽ ഭൂതം തുടങ്ങി നിരവധി കോമഡി വേഷങ്ങൾ സുരാജിന്റെ കരിയർ ഗ്രാഫ് ഉയർത്തി.

ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിലെ അഭിനയത്തിനുൾപ്പെടെ മികച്ച കോമേഡിയനുള്ള കേരള സംസ്ഥാന അവാർഡ് മൂന്നു തവണ സുരാജിനെ തേടിയെത്തി. 2014 ൽ പുറത്തിറങ്ങിയ പേരറിയാത്തവർ എന്ന സിനിമയിലൂടെ ദേശീയ അവാർഡും കൈപ്പിടിയിലൊതുക്കി.

ട്രോളന്മാർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുരാജ് . കാരണം ,ദശമൂലം ദാമു ഉൾപ്പെടെ സുരാജ് ചെയ്ത കഥാപാത്രങ്ങളിൽ ഭൂരിഭാഗവും ട്രോളന്മാർ ഏറ്റെടുത്തവയാണ്. തേജാഭായ് ആൻഡ് ഫാമിലിയിലെ സ്വാമി, കാര്യസ്ഥനിലെ വടിവേലു മിസ്റ്റർ മരുമകനിലെ ഹംസ എന്ന് തുടങ്ങി സുരാജ് ചെയ്ത കോമഡി കഥാപാത്രങ്ങളെല്ലാം ട്രോൾ പേജുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട് . ദിലീപിനൊപ്പമുള്ള നിരവധി സിനിമകളും ഹാസ്യതാരം എന്ന നിലയിൽ സുരാജിന് വലിയ വിജയമായിരുന്നു. കാര്യസ്ഥൻ , മിസ്റ്റർ മരുമകൻ ,ടു കണ്ട്രീസ് , റിങ് മാസ്റ്റർ തുടങ്ങിയവയെല്ലാം ദിലീപ് സൂരജ് കൂട്ടുകെട്ടിലെ വിജയ സിനിമകളാണ്.


സുരാജിന്റെ അഭിനയജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ആക്ഷൻ ഹീറോ ബിജുവിലെ കഥാപാത്രം . പ്രേക്ഷകരെ കണ്ണീരണിയിക്കുന്ന അഭിനയ പ്രകടനമായിരുന്നു ആ ചിത്രത്തിൽ സുരാജ് കാഴ്ചവെച്ചത്. ഹാസ്യതാരം എന്ന വിശേഷണത്തിൽനിന്നും വലിയൊരു മാറ്റമായിരുന്നു അത്. ശേഷം നിരവധി സീരിയസ് കഥാപാത്രങ്ങളും ചെയ്തു.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ വികൃതി, കുട്ടൻപിള്ളയുടെ ശിവരാത്രി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ , ജന ഗണ മന ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയെല്ലാം സുരാജിന്റെ മികച്ച സിനിമകളാണ്. ഹാസ്യതാരമായി മലയാള സിനിമയിൽ എത്തിയ സുരാജ് സീരിയസ് കഥാപാത്രങ്ങൾ ചെയ്യാൻ തുടങ്ങിയത് മലയാളികൾക്ക് ഏറെ അത്ഭുതമായിരുന്നു. എന്നാൽ ഞെട്ടിക്കുന്ന പ്രകടനമാണ് സുരാജ് കാഴ്ചവെച്ചത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

അഭിനയത്തിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും സുരാജിന്റെ സാന്നിധ്യമുണ്ട്. ‘നടന്ന സംഭവം’ എന്ന സിനിമയാണ് സുരാജിന്റേതായി ഇറങ്ങാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here