സ്രാവിന്റെ ആക്രമണത്തിൽ ‘പൈറേറ്റ്സ് ഓഫ് ദി കരീബിയൻ’ താരം തമയോ പെറി കൊല്ലപ്പെട്ടു

0
87

ലോകത്തെങ്ങും ആരാധകരുള്ള സിനിമയാണ് പെെറേറ്റ്സ് ഓഫ് ദി കരീബിയൻ സീ. പല ഭാ​ഗങ്ങളിലായി പുറത്തിറങ്ങിയ ഓരോ സിനിമയ്ക്ക് നിരവധി പ്രേക്ഷകരും ആരാധകരും ഉണ്ട്. ചിത്രത്തിലെ ഒരു പ്രധാന താരം മരണപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. പൈറേറ്റ്സ് ഓഫ് ദി കരീബിയൻ താരം തമയോ പെറി ആണ് അന്തരിച്ച്ത്. അ​ദ്ദേഹത്തിന് 49 വയസ്സായിരുന്നു. സ്രാവിന്റെ ആക്രമണത്തിൽ ആണ് അദ്ദേഹം കൊല്ലപ്പെട്ടത്. ജൂൺ 23-ന് വൈകുന്നേരം ഹവായിയിലെ ഗോട്ട് ഐലൻഡിൽ വെച്ചാണ് ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനും കൂടിയായ തമയോ പെറി കൊല്ലപ്പെടുന്നത്. കടലിൽ സർഫ് ചെയ്യുന്നതിനിടയിലാണ് തമയോ പെറിക്ക് നേരെ സ്രാവിൻ്റെ ആക്രമണമുണ്ടായത് എന്നാണ് വിവരങ്ങൾ. അപകടത്തിന് സാക്ഷിയായ വ്യക്തി അടിയന്തര സേവനങ്ങളിലേക്ക് പെട്ടന്ന് തന്നെ വിളിച്ച് അറിയിച്ചു. പിന്നീട് അധികൃതരെത്തി ജെറ്റ് സ്‌കീ ഉപയോഗിച്ച് പെറിയെ കരയ്‌ക്ക് എത്തിച്ചെങ്കിലും അദ്ദേഹത്തിന് മരണം സംഭവിച്ചിരുന്നു.

സ്കൈ ന്യൂസ് അനുസരിച്ച് ഓഷ്യൻ സേഫ്റ്റി ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനുമായ തമയോ പെറിയെ സ്രാവ് ആക്രമിക്കുന്ന ചിലര്‍ കണ്ടിരുന്നു അവരാണ് എമര്‍ജന്‍സി സര്‍വീസിനെ അറിച്ചത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടലില്‍ വീണുപോയ തമയോ പെറിയെ കരയ്‌ക്ക് കൊണ്ടുവന്നെങ്കിലും മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ ഒരു കൈ പൂര്‍ണ്ണമായും സ്രാവ് കടിച്ചെടുത്തിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നടന്റെ ശരീരത്തിൽ ഒന്നിലധികം സ്രാവുകളുടെ കടിയേറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടന്റെ മരണത്തിന് പിന്നാലെ ഓഷ്യൻ സേഫ്റ്റി ഉദ്യോഗസ്ഥർ പ്രദേശത്ത് സ്രാവ് ആക്രമണ മുന്നറിയിപ്പും ആളുകൾക്കായി നൽകിയിട്ടുണ്ട്.

‘പൈറേറ്റ്സ് ഓഫ് ദി കരീബിയൻ’ ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമായ ‘പൈറേറ്റ്സ് ഓഫ് ദി കരീബിയൻ: ഓൺ സ്ട്രേഞ്ചർ ടൈഡ്സി’ലാണ് താരം വേഷമിട്ടിട്ടുള്ളത്. ലോസ്റ്റ് , ഹവായ് ഫൈവ് – 0 മുതലായ സീരിസുകളിലും ബ്ലൂ ക്രഷ് , ചാർലീസ് ഏഞ്ചൽസ് 2 മുതലായ ചിത്രങ്ങളിലും തമയോ പെറി ത​ന്റെ മികച്ച അഭിനയം പുറത്തെടുത്തിട്ടുണ്ട്. എന്നാൽ 2016 ല്‍ സിനിമ രംഗത്ത് നിന്നും തമയോ പെറി വിരമിച്ചിരുന്നു. സ്കൈ ന്യൂസ് റിപ്പോർട്ട് അനുസരിച്ച് , നോർത്ത് ഷോറിൽ ലൈഫ് ഗാർഡായി ജോലി ചെയ്തിരുന്ന പെറി, പിന്നീട് 2016 ജൂലൈയിയിൽ ആണ് ഓഷ്യൻ സേഫ്റ്റി ഡിപ്പാർട്ട്‌മെൻ്റിൽ ജോലി ചെയ്യാൻ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here