ആകാംഷ അവസാനിപ്പിക്കാം; ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’ സീരിസിന്റെ ചിത്രീകരണം ആരംഭിച്ചു

0
437

ലോകമെമ്പാടുമുള്ള ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന സീരീസാണ് ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’. ‘ഗെയിം ഓഫ് ത്രോൺസി’ന് 200 വർഷം മുമ്പ് നടക്കുന്ന സംഭവങ്ങളാണ് പുതിയ ഈ സീരീസിന്റെ ഇതിവൃത്തം. ഇപ്പോഴിതാ പുതിയ സീരിസിന്റെ ചിത്രീകരണം ആരംഭിച്ചു എന്ന വാർത്ത പുറത്തുവിട്ടിരികകുകയാണ് അണിയറപ്രവർത്തകർ. ജോർജ്ജ് ആർ ആർ മാർട്ടിന്റെ ‘ഫയർ ആൻഡ് ബ്ലഡ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’ ഒരുക്കിയിരിക്കുന്നത്.

ഹൗസ് ഓഫ് ദി ഡ്രാഗൺ’ ന്റെ ആദ്യ സീസൺ അവസാനിച്ചത് രാജകുമാരി റെയ്നിറ മരിച്ച ഒരു മകൾക്ക് ജന്മം നൽകുന്നതോടെയാണ്. അവളുടെ രണ്ടാമത്തെ മകനായ ലൂസെറിസിനെ എമണ്ട് ടാർഗേറിയനും അവന്റെ മഹാസർപ്പവും കൊന്നുവെന്നറിഞ്ഞപ്പോൾ അവൾ രാജ്ഞിയായി കിരീടമണിയുകയായിരുന്നു. ഇതിന്റെ തുടർച്ചയാണ് രണ്ടാം സീസണിലെ കഥയുടെ ഇതിവൃത്തം.

 

2022 ഓഗസ്റ്റ് 21ന് ആണ് ആദ്യ സീസൺ പുറത്തിറങ്ങിയത്. എച്ച്ബിഒ മാക്‌സിലൂടെയാണ് സീരീസ് പ്രദർശനത്തിനെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here