ആ വനിതാ പ്രൊഡ്യൂസർ ഞാനല്ല, അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല; തെളിവുണ്ടോയെന്ന് സാന്ദ്ര തോമസ്

0
788

സാന്ദ്ര തോമസ് ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറിലുള്ള ആദ്യ സിനിമയാണ് നല്ല നിലാവുളള രാത്രി. ചിത്രത്തെപ്പറ്റി മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നെപറ്റിയുള്ള തെറ്റായ വാർത്തയെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്രാ തോമസ്.

ബാംഗ്ലൂരിൽ നിന്ന് വന്ന ഒരു നടൻ തന്റെ സിനിമയിൽ അഭിനയിച്ച് ഡബ്ബിങ്ങിന് വന്ന് ഡബ്ബ് ചെയ്യാതെ പോയി എന്ന് സാന്ദ്ര തോമസ് പറഞ്ഞു എന്നൊക്കെയുള്ള വാർത്തകൾ കുറച്ച് നാൾ മുൻപ് സിനിമാക്കാർക്കിടയിൽ പരന്നിരുന്നു. എന്നാൽ ആ വനിതാ പ്രൊഡ്യൂസർ ഞാനല്ലെന്നും, അങ്ങനെ പറഞ്ഞിട്ടില്ല; തെളിവുണ്ടോയെന്നും സാന്ദ്ര തോമസ് ചോദിക്കുന്നു.

സാന്ദ്ര തോമസിന്റെ വാക്കുകൾ…

“ഡബ്ബിങ്ങിന് പോയി ഡബ്ബ് ചെയ്തില്ല എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. അങ്ങനെയൊരു കാര്യമേ ഇല്ല. ഇല്ലാത്ത ഒരു കാര്യത്തെപ്പറ്റി ഞാൻ എന്ത് പറയാനാണ്. വളച്ചൊടിച്ച വാർത്തയാണോ എന്ന് ചോദിച്ചാൽ എനിക്ക് അതിനെപ്പറ്റി അറിയില്ല. ആ വാർത്തയിൽ ഒരു സത്യവുമില്ല. ആ വാർത്ത എന്ന് പറയുന്നത് ഒരു വനിതാ പ്രൊഡ്യൂസർ പറഞ്ഞു എന്നാണ്, അല്ലാതെ അങ്ങനെയൊരു പ്രൊഡ്യൂസർ താനാണെന്ന് ഒരു മീഡിയയിലും വന്ന് ഞാൻ പറഞ്ഞിട്ടില്ല. മറിച്ച് ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് തെളിവ് കാണിച്ച് തരൂ. മറ്റുള്ളവർ വാർത്ത കൊടുത്തതിൽ എനിക്ക് ഉത്തരവാദിത്തമില്ല. അങ്ങനെയൊരു വാർത്ത എങ്ങനെ വന്നു എന്ന് എനിക്ക് അറിയില്ല. ഞാൻ എവിടെയും ഇരുന്ന് അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. പറയാത്ത ഒരു കാര്യം എങ്ങനെയാണ് വാർത്തയായി വരുന്നതെന്ന് മനസിലാകുന്നില്ല. സിനിമാമേഖലയിലെ സൗഹൃദ സംഭാഷണങ്ങളിൽ ഞാൻ ഈ കാര്യം പറഞ്ഞിട്ടുണ്ട്, പക്ഷേ അത് ഇങ്ങനെ അല്ല പറഞ്ഞത്. പറഞ്ഞ രീതി വേറെയാണ്”

“പലരും വന്ന് കുറച്ച് കുറച്ച് ഡബ്ബ് ചെയ്തു പോയി, ഇത് വരെ തീർന്നിട്ടില്ല അപ്പോൾ പ്രൊഡ്യൂസർ എന്ന നിലയിൽ എനിക്ക് അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട് എന്ന് സിനിമാമേഖലയിലുള്ള എന്റെ ഒരു അടുത്ത സുഹൃത്തിനോട് സംസാരിച്ചതാണ് ഇങ്ങനെ വളച്ചൊടിച്ചിരിക്കുന്നത്. അതിനി ആരെങ്കിലും കേട്ട്‌ വാർത്തയാക്കിയതാണോയെന്ന് എനിക്ക് അറിയില്ല. ഇനി ആ വാർത്തയാണോ ഈ വാർത്ത എന്നും എനിക്ക് അറിയില്ല. ഇപ്പോൾ ഉള്ള എല്ലാ സിനിമയ്ക്കും ഈ ബുദ്ധിമുട്ടുകൾ ഉണ്ട്, അത് ഞാൻ സൗഹൃദ സംഭാഷണത്തിൽ പറഞ്ഞുവെന്നു മാത്രം. അത് വളച്ചൊടിച്ച് ഇങ്ങനെ വർത്തയാകുമെന്ന് വിചാരിച്ചില്ല. തനിക്കെതിരെ വന്ന വ്യാജ വാർത്തയെക്കുറിച്ച് പ്രതികരിക്കുകയാണ് സാന്ദ്ര തോമസ്”

LEAVE A REPLY

Please enter your comment!
Please enter your name here