നടന്‍ മാത്രമല്ല ഞാനൊരു കര്‍ഷകന്‍ കൂടി; വൈറലായി ജയറാമിന്റെ അടുക്കളത്തോട്ടം

0
5324
jayaram

സിനിമയിലെ മികച്ച കഥാപാത്രങ്ങളുടെ പേരിലും സിനിമയ്ക്ക് പുറത്ത് വളരെ സാധാരണക്കാരനായ വ്യക്തി എന്ന നിലയിലും ഏറെ ആരാധകരുള്ള താരമാണ് ജയറാം. 80-90 കാലഘട്ടങ്ങളില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്ന താരം പിന്നീട് ഫീല്‍ ഗുഡ് ചിത്രങ്ങളിലേക്ക് മാറി. പക്ഷെ അവയൊന്നും പ്രേക്ഷക ശ്രദ്ധ നേടിയില്ല. മണിയത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വനി’ലാണ് ജയറാം അവസാനമായി അഭിനയിച്ചത്.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കൃഷിയിടത്തിന്റെ വീഡിയോ പങ്കുവെച്ച് ഒരു നടന്‍ മാത്രമല്ല താന്‍ നല്ലൊരു കൃഷിക്കാരന്‍ കൂടിയാണന്ന് തെളിയിച്ചിരിക്കുകയാണ്. തന്റെ അടുക്കളതോട്ടത്തില്‍ കായ്ച്ച തക്കാളിയും മത്തങ്ങയും വെള്ളരിയുമൊക്കെ ശേഖരിച്ച് നടക്കുകയാണ് ജയറാം. പശ്ചാത്തലത്തില്‍ ജയറാം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം ‘മനസ്സിനക്കരെ’യിലെ ഗാനവും കേള്‍ക്കാം. ചിത്രത്തില്‍ റെജി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്.കഴിഞ്ഞ ദിവസം പുതിയ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ജയറാം എത്തിയിരുന്നു. താങ്കളുടെ ഈ ലുക്ക് അടിപൊളിയാണ്, ഒരു വില്ലന്‍ വേഷം ചെയ്തു നോക്കൂ എന്നാണ് ഒരു ആരാധകന്‍ കമന്റു ചെയ്തത്.

parvathy and jayaram

അതേസമയം, പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. താരങ്ങളെപ്പോലെ തന്നെ ഇവരുടെ മക്കളായ കാളിദാസും മാളവികയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അച്ഛനെയും അമ്മയെയും പോലെ അഭിനയ മേഖലയില്‍ ചുവടുറപ്പിച്ച താരമാണ് കാളിദാസ്. തമിഴ് സിനിമാ ലോകത്താണ് കാളിദാസ് സജീവമാകുന്നത്. മകള്‍ മാളവികയും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ സിനിമയേക്കാള്‍ തനിക്ക് മോഡലിങാണ് താല്‍പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലയെന്നുമാണ് മാളവിക ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം, ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

kalidas

സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ സജീവ സാന്നിധ്യമാണ് മാളവിക ജയറാം.മാളവികയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് മാളവികയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ചൂട് പിടിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്താണ് അഭിനയത്തിലേക്ക് വരാമെന്ന തീരുമാനം മാളവിക എടുത്തത്.

jayaram family

അതിനായി അഭിയനക്കളരിയിലും മാളവിക പങ്കെടുത്തിരുന്നു. തെന്നിന്ത്യയിലെ യുവതാരങ്ങള്‍ക്കൊപ്പമാണ് മാളവിക അഭിനയക്കളരിയില്‍ പങ്കെടുത്തത്.മാളവിക അഭിനയക്കളരി പൂര്‍ത്തിയാക്കിയ ശേഷം ആദ്യമായി ഒരു മ്യൂസിക്ക് ആല്‍ബത്തില്‍ അഭിനയിച്ചു. മായം സെയ്തായ് പൂവെ എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലാണ് മാളവിക നായികയായി എത്തിയത്. അശോക് ശെല്‍വനാണ് നായകനായി അഭിനയിച്ചത്.പ്രണവ് ഗിരിധരനാണ് മായം സെയ്തായ് പൂവെ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അമിത് കൃഷ്ണനാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ആല്‍ബം വലിയ ഹിറ്റായിരുന്നു.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here