‘ഭ്രമയുഗം’ തികച്ചും പുതിയൊരു സിനിമാനുഭവം’ : ജീത്തു ജോസഫ്

0
272

മ്മൂട്ടി കേന്ദ്ര കഥാപാത്രമായി രാഹുൽ സദാശിവന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ഭ്രമയുഗം’. ചിത്രം തീയേറ്ററുകളിൽ വമ്പൻ കുതിച്ചോട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സിനിമ കണ്ടവർക്കെല്ലാവർക്കും അതിലെ താരങ്ങളുടെ അഭിനയത്തെക്കുറിച്ചും, ടെക്നിക്കൽ വശങ്ങളെക്കുറിച്ചും, പുകഴ്ത്തിപ്പറയാനെ നേരമുള്ളൂ. സിനിമാ മേഖലയിൽ തന്നെയുള്ള നിരവധി ആളുകളാണ് സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. അതേസമയം മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫും ഭ്രമയുഗത്തിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Jeethu Joseph (@jeethu4ever)

ഭ്രമയുഗം കണ്ട ശേഷം ത​ന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാമിൽ സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ഭ്രമയുഗം കണ്ടെന്നും അത് തികച്ചും പുതിയ ഒരു സിനിമാനുഭവമാണെന്നുമാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്. ചിത്രം തിയേറ്ററിൽ പോയി തന്നെ കാണേണ്ടതാണെന്നും ജീത്തു ജോസഫ് പറയുന്നു. ഒപ്പം ഭ്രമയു​ഗത്തി​ന്റെ ഒരു പോ​സ്റ്ററും പങ്കുവെച്ചിട്ടുണ്ട്. ‘ഭ്രമയുഗം കണ്ടു. തികച്ചും പുതിയൊരു സിനിമാനുഭവമാണ്. ഒരു തിയേറ്റർ മസ്റ്റ് വാച്ച്,’ എന്ന ക്യാപ്ഷനോടെയാണ് ജീത്തു ജോസഫ് ഭ്രമയുഗത്തിൻ്റെ പോസ്റ്റർ പങ്കുവെച്ചത്. മമ്മൂക്കയുടെ കൊടുമൺ പോറ്റി കഥാപാത്രം കസേരയിൽ ഇരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററായിരുന്നു അദ്ദേഹം ഷെയർ ചെയ്തത്. ഒപ്പം സംവിധായകൻ രാഹുൽ സദാശിവനും എല്ലാ സാങ്കേതിക പ്രവർത്തകർക്കും ഹാറ്റ്സോഫ് എന്നും ജീത്തു ജോസഫ് ഇൻസ്റ്റഗ്രാമിൽ കുറിക്കുകയുണ്ടായി.

May be a black-and-white image of 1 person and beard

നിരവധി പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാകുന്ന താരമാണ് മമ്മൂട്ടി. അഭിനയിക്കുന്ന പരീക്ഷണ ചിത്രങ്ങളിലൂടെ ഏറെ പ്രശംസ നേടാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ ദിവസമായിരുന്നു പ്രദർശനത്തിന് എത്തിയത്. ഭ്രമയുഗത്തിൽ മമ്മൂട്ടിക്ക് പുറമേ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠ‌ൻ ആചാരി എന്നിവരും പ്രധാനവേഷത്തിലെത്തിയിരുന്നു. ഇവർ അഞ്ചുപേർ മാത്രമായിരുന്നു ചിത്രത്തിലെ കഥാപാത്രങ്ങൾ. ഭൂതകാലത്തിന് ശേഷം രാഹുലിൻ്റെ അടുത്ത സിനിമ വരുന്നുവെന്ന പ്രഖ്യാപനം വന്നത് മുതൽ തന്നെ സിനിമാ ആരാധകർ വലിയ ആകാംഷയിലായിരുന്നു.

May be a black-and-white image of 1 person, beard and smiling

റിലീസായതിന് ശേഷം വളരെ മികച്ച പ്രതികരണമാണ് ഭ്രമയുഗം നേടുന്നത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന കമൻ്റുകൾ ഉൾപ്പെടെ വലിയ ചർച്ചയായി മാറിയിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ സെൽവരാഘവൻ ഉൾപ്പെടെ നിരവധി താരങ്ങൾ വന്ന് കണക്​ന്റിട്ടിരുന്നു. ‘ഞാൻ സാറിന്റെ ഡൈ ഹാർട്ട് ഫാനാണ്’ എന്ന ഒരു കമൻ്റും അതിന് പുറമെ ‘വൗ മൈൻഡ് ബ്ലോയിങ്’ എന്ന മറ്റൊരു കമൻ്റുമാണ് സെൽവരാഘവൻ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here