അനുരാ​ഗ് കശ്യപ് ചിത്രത്തിലൂടെ ജോജു ജോർജ് ബോളിവുഡിലേക്ക്

0
168

ലയാളത്തിന് ഏറെ പ്രിയപ്പെട്ട നടനാണ് ജോജു ജോർജ്. വളരെക്കാലമായി സിനിമാ മേഖലയിൽ ഉണ്ടെങ്കിലും താരത്തിലെ നട​ന്റെ എല്ലാ സാധ്യതകളും ഉപയോ​ഗപ്പെടുത്തുന്ന സിനിമകൾ വരാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു. മലയാളത്തിന് പുറമെ അന്യഭാഷകളിലും വേഷമിട്ട് മികച്ച പ്രകടനം ജോജു കാഴ്ച്ചവെച്ചിട്ടുണ്ട്. ഇപ്പോൾ ആ പ്രകടനത്തി​ന്റെ മികവ് ബോളിവുഡിലേക്കും പടരുകയാണ്. പ്രശസ്ത സംവിധായകൻ അനുരാ​ഗ് കശ്യപി​ന്റെ സിനിമയിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ജോജു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

മലയാളികള്‍ക്കും ഏറെ പ്രിയങ്കരനായ സംവിധായകന്‍ കൂടിയാണ് അനുരാഗ് കശ്യപ്. സംവിധായകൻ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ജോജു ഹിന്ദി സിനിമയിലേക്ക് എത്തുന്നത്. ബോബി ഡിയോള്‍ നായകനാവുന്ന ചിത്രത്തില്‍ സാനിയ മല്‍ഹോത്ര, സബ ആസാദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ് എന്നും സൂചനകളുണ്ട്. ഈ സിനിമ സംബന്ധിച്ച് മറ്റുള്ള വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ലെങ്കിലും ഇത് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു ത്രില്ലർ ചിത്രം ആയിരിക്കുമെന്നാണ് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

മറ്റ് ചില ചിത്രങ്ങളും ജോജുവിന്‍റേതായി പുറത്തെത്താനുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പണി എന്ന ചിത്രമാണ്. ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിക്കുകയാണ് എന്നാണ് വിവരം. ചിത്രത്തിന്‍റെ റിലീസ് ഉടന്‍ ഉണ്ടാവും. ജോജു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിനും സൂര്യ നായകനാവുന്ന തമിഴ് ചിത്രത്തിനും ശേഷം ആയിരിക്കും പണിയുടെ റിലീസ് ഉണ്ടാവുക. സൂര്യ ചിത്രത്തിൽ ജോജു ജോര്‍ജ് ഉടന്‍ ജോയിൻ ചെയ്യും . അതേസമയം അനുരാഗ് കശ്യപിന്‍റെ അവസാന ചിത്രം കെന്നഡി ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകള്‍ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്.

അതേസമയം, നടന്‍ ജോജു ജോര്‍ജ്ജ് നായകനായി എത്തി പ്രദർശനത്തിയെ ചിത്രമാണ് ആന്റണി. ജോജു ജോര്‍ജും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും-ജോജു ജോര്‍ജ്ജും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം കൂടിയാണ് ‘ആന്റണി’. നെെല ഉഷ തന്നെയാണ് ചിത്രത്തിൽ നായികയായി എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here