അമ്മയിലെ ഭാരവാഹി സ്ഥാനത്തേക്ക് മത്സരിക്കണമെന്നുണ്ടായിരുന്നു, എന്നാൽ സംഭവിച്ച് ഇതാണ്; നടി ജോമോൾ

0
734

‘ഒരു വടക്കന് വീരഗാഥ’ എന്ന ചിത്രത്തിലൂടെ എത്തി, മലയാളികൾക്ക് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച നടിയാണ് ജോമോൾ. നിറം, മയിൽപിലീകാവ്, ദീപസ്തംഭം മഹാശ്ചര്യം, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളാണ് ജോമോളെ കൂടുതൽ മലയാളി പ്രേഷകർക്ക് കൂടുതൽ സുപരിചിതയാക്കിയത്. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ജോമോൾ ഇപ്പോൾ താര സംഘടനയായ ‘അമ്മ’ യിലെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കുന്നതിനെകുറിച്ചാണ് സംസാരിക്കുന്നത്.

അമ്മയിലെ സീനിയർ അംഗങ്ങളിലൊരാളാണ് താൻ. അന്ന് 10000 രൂപ മെമ്പർഷിപ്പ് ഉള്ള സമയത്ത് എടുത്തതാണ്. അതുകൊണ്ടു തന്നെ ലൈഫ് ലോംഗ് മെമ്പറാണ് താൻ. ഭാരവാഹിയാകാൻ താൽപര്യക്കുറവ് ഇല്ല. പക്ഷേ ആകുന്നോ എന്ന് ആരും ചോദിച്ചിട്ടില്ലെന്നും ജോ മോൾ പറഞ്ഞു. മൂവിവേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജോമോൾ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം മത്സരാർത്ഥി ആകണമെന്ന് താൽപര്യം ഉണ്ടായിരുന്നു. എന്നാൽ തോൽക്കുമോ എന്നുള്ള ഭയം ഉണ്ടായിരുന്നുവെന്നും ജോമോൾ പറയുന്നു.

താര സംഘടയിൽ എല്ലാ ആളുകളെയും അറിയാം. എല്ലാവരെയും കാണുമ്പോൾ ചിരിക്കുന്നു, സംസാരിക്കുന്നു എന്നതിനപ്പുറം ആരുമായും സ്ഥിരമായി ഒരു ബന്ധം വച്ചു പുലർത്തുന്നില്ല. അതുകൊണ്ടു തന്നെ മഒരു മത്സരാർത്ഥി ആയി നിൽക്കുമ്പോൾ തോൽക്കുമോ എന്നുള്ള ഭയം ഉണ്ടായിരുന്നു.

മാത്രമല്ല, ആദ്യമായി അങ്ങനെ ഒക്കെ നിൽക്കുമ്പോൾ തോറ്റു പോയാൽ, തോറ്റ സ്ഥാനാർത്ഥി എന്നൊക്കെ പറയും പോലെ ആകുമെന്നും നിറഞ്ഞ ചിരിയോടെ ജോമോൾ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here