വാർ-2 ൽ ജൂനിയർ എൻടിആർ ഉണ്ടാകില്ല

0
523

ഹൃത്വിക് റോഷൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ‘വാർ’ ന്റ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ തെന്നിന്ത്യൻ താരം ജൂനിയർ എൻ ടി ആർ സിനിമയുടെ ഭാഗമാകില്ല എന്ന് ചിത്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ.

ചിത്രത്തിന്റെ സ്ര്കിപ്റ്റ് ആയിട്ടില്ലെന്നും സ്‌ക്രിപ്റ്റ്് ആവാതെ കഥാപാത്രത്തെ നിശ്ചയിക്കാൻ കഴിയില്ലെന്നുമാണഅ റിപ്പോർട്ടുകൾ. അയാൻ മുഖർജിയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന മാത്രമാണ് നിർമ്മാതാവ് ആദിത്യ ചോപ്രയുടെതെന്നും ഒരു ദേശീയ മാധ്യമത്തോട് ചിത്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു.

മാത്രമല്ല, ബ്രഹ്‌മാസ്ത്ര രണ്ടും മൂന്നും ഭാഗങ്ങൾ പൂർത്തിയാക്കിയ ശേഷമേ അയാൻ വാറിന്റെ രണ്ടാം ഭാഗത്തിലേക്ക് കടക്കു എന്നും സൂചിപ്പിച്ചു. ഹൃത്വിക് റോഷൻ-ടൈഗർ ഷ്രോഫ് കൂട്ടുകെട്ടിൽ എത്തിയ വാർ 2019ലാണ് റിലീസായത്. സിദ്ധാർത്ഥ് ആനന്ദ് ആയിരുന്നു സംവിധാനം ചെയ്തത്. മേജർ കബീർ എന്ന ‘റോ ഏജന്റ്’ ആയിരുന്നു ചിത്രത്തിൽ ഹൃത്വിക്.

LEAVE A REPLY

Please enter your comment!
Please enter your name here