കെജിഎഫ് ചാപ്റ്റർ 3 ഉണ്ടാകുമെന്ന് സൂചന നൽകി നിർമ്മാതാക്കൾ

0
545

കെജിഎഫ് ചാപ്റ്റർ 3 ഉണ്ടാകുമെന്ന് സൂചനകൾ നൽകി നിർമ്മാതാക്കൾ. കെജിഎഫ് ചാപ്റ്റർ 2 ഇറങ്ങി ഒരു വർഷം തികയുന്ന വേളയിൽ പുറത്തിറക്കിയ ടീസറിലാണ് കെജിഎഫ് 3 യുടെ സൂചന നൽകി നിർമ്മാതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. ഹോംബാല ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.

കെജിഎഫ് ചാപ്റ്റർ 2 ന്റെ പോസ്റ്റ് ക്രെഡിറ്റ് സീക്വൻസിൽ കെജിഎഫ് 3 യെക്കുറിച്ച് സൂചന നൽകിയിരുന്നെങ്കിലും അക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

അതേസമയം, ടീസർ ഇറങ്ങിയതിന് പിന്നാലെ 1978 മുതൽ 81 വരെ റോക്കി ഭായി എവിടെയായിരുന്നു എന്ന ചോദ്യം ഉയരുന്നുണ്ട്. ഒപ്പം ചാപ്റ്റർ 2ലെ ക്ലൈമാക്‌സ് രംഗങ്ങൾ പിന്നോട്ട് കാണിക്കുന്ന രീതിയിലുള്ള എഡിറ്റിംഗും ചിത്രത്തിന്റ മൂന്നാം ഭാഗത്തെ കുറിച്ചുള്ള സൂചനകൾ നൽകുന്നുണ്ട്.

ഇന്ത്യൻ സിനിമയിൽ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു പ്രശാന്ത് നീൽ സംവിധാനം ചെയ്ത കന്നഡ സിനിമ കെജിഎഫ് 2. ഭാഷാഭേദമന്യെ സിനിമാപ്രേമികൾക്കിടയിൽ മികച്ച പ്രതികരണാമാണ് ചിത്രം ഉണ്ടാക്കിയത്.

യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രത്തിൽ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡൻ, പ്രകാശ് രാജ്, മാൾവിക അവിനാശ്, അച്യുത് കുമാർ, അയ്യപ്പ പി ശർമ്മ, റാവു രമേശ്, ഈശ്വരി റാവു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here