അന്തരിച്ച ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലന് ആദരാഞ്ജലികളുമായി സിനിമാലോകം

0
98
xr:d:DAF_eJwFJcc:556,j:668083082223968138,t:24041014

ന്തരിച്ച ചലച്ചിത്രനിർമാതാവ് ​ഗാന്ധിമതി ബാലന് ആദരാഞ്ജലികൾ അർപ്പിച്ച് രം​ഗത്തെത്തുകയാണ് മലയാള സിനിമാ താരങ്ങൾ. നിരവധി ക്ലാസിക് സിനിമകൾ മലയാളം അൻഡസ്ട്രിക്ക് സമ്മാനിച്ച നിർമ്മാതാവായിരുന്നു ​ഗാന്ധിമതി ബാലൻ. മമ്മൂട്ടി മോഹൻലാൽ തുടങ്ങി സിനിമാ രം​ഗത്തെ താരങ്ങളും, രാഷ്ട്രീയ സാംസ്കാരിക രം​ഗത്തെ പ്രമുഖരും ബാല​ന്റെ മരണത്തിൽ അനുശോചനമറിയിച്ചിട്ടുണ്ട്. ത​ന്റെ പ്രിയ സഹോദരനായിരുന്നു ​ഗാന്ധിമതി ബാലനെന്നും, മലയാളികൾ നെഞ്ചിലേറ്റിയ നിരവധി സിനിമകൾക്കുപിന്നിൽ അദ്ദേഹത്തി​ന്റെ കഠിന പരിശ്രമവും സാന്നിധ്യവും ഉണ്ടായിരുന്നെന്നും മോഹൻലാൽ അനുസ്മരിച്ചു. നടൻ മമ്മൂട്ടിയും ത​ന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് എക്കൗണ്ടിലൂടെ ​ഗാന്ധിമതി ബാലന് ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്.

മോഹൻലാലി​ന്റെ ഫേസ്ബുക്ക് കുറിപ്പ്…

‘പ്രിയപ്പെട്ട ഗാന്ധിമതി ബാലൻ ഓർമ്മയായി. തൂവാനത്തുമ്പികൾ അടക്കം ഒട്ടേറെ ക്ലാസിക്കുകൾ മലയാളത്തിന് സമ്മാനിച്ച എൻ്റെ പ്രിയ സഹോദരൻ, മലയാളം നെഞ്ചോടുചേർത്ത എത്രയെത്ര ചിത്രങ്ങൾക്ക് പിന്നിൽ അദ്ദേഹത്തിൻ്റെ അശ്രാന്ത പരിശ്രമവും ആദ്യാവസാന സാന്നിധ്യവും ഉണ്ടായിരുന്നു. സൗമ്യനും അതിലേറെ സ്നേഹ സമ്പന്നനുമായ ഒരു വ്യക്തിത്വത്തെയാണ് വ്യക്തിപരമായി എനിക്കും, ഒപ്പം മലയാളസിനിമക്കും നഷ്ടമായിരിക്കുന്നത്. കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.’ മോഹൻലാൽ വേഷമിട്ട് പത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികൾ എന്ന ചിത്രം നിർമ്മിച്ചത് ​ഗാന്ധിമതി ബാലനായിരുന്നു. കൂടാതെ മമ്മൂട്ടി വേഷമിട്ട സുഖമോ ദേവി, ആദാമി​ന്റെ വാരിയെല്ല്, ഈ തണുത്ത വെളുപ്പാൻ കാലത്ത് എന്നീ ചിത്രങ്ങൾക്ക് പിന്നിലും ബാലനാണ്.

‘മലയാള സിനിമ പ്രേക്ഷകർക്ക് എക്കാലത്തും ഓർമ്മിക്കാവുന്ന കലാമൂല്യം നിലനിർത്തിയ സിനിമകളായ പഞ്ചവടി പാലവും, തൂവാനത്തുമ്പികളും,ആദാമിൻ്റെ വാരിയെല്ലും,സുഖമോദേവിയും അടക്കമുള്ള നിരവധി നല്ല സിനിമകൾ സമ്മാനിച്ച,പ്രശസ്തനായ നിർമ്മാതാവ് ഗാന്ധിമതി ബാലൻ വിടവാങ്ങി, ആദരാഞ്ജലികൾ, പ്രണാമം,’ എന്നാണ് നടൻ മനോജ് കെ ജയൻ ത​ന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്.

ബാലചന്ദ്ര മേനോൻ, ജെ. ശശികുമാർ, വേണു നാഗവല്ലി, പത്മരാജൻ, ജോഷി ചിത്രങ്ങൾക്ക് ബാലൻ നിർമാതാവായിട്ടുണ്ട്. മുപ്പതോളം സിനിമകളുടെ നിർമാണവും വിതരണവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ ആയും ഗാന്ധിമതി ബാലൻ പ്രവർത്തിച്ചിരുന്നു. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ രൂപീകരണത്തിലും അദ്ദേഹം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യം ആയിരുന്നു ബാലൻ . പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും സജീവം. 63 വയസിൽ ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനമായി വളർത്തി.

LEAVE A REPLY

Please enter your comment!
Please enter your name here