മലയാളസിനിമയുടെ മുത്തശ്ശിക്ക് വിടനൽകി സിനിമാലോകം

0
124

ലയാളിക്ക് ഏറെ പ്രിയങ്കരിയായ മുത്തശ്ശിമുഖമാണ് ആർ സുബ്ബലക്ഷ്മിയുടേത്. നന്ദനം സിനിമയിലൂടെ സിനിമ ലോകത്തെത്തിയ താരം എന്നും നിഷ്കളങ്കമായ ചിരിയിലൂടെ മലയാളി മനസുകളെ കയ്യിലെടുത്തിരുന്നു. എന്നാൽ താരം നമ്മെ വിട്ടു പിരിഞ്ഞിരിക്കുകയാണിപ്പോൾ. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരുന്ന നടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണപ്പെട്ടത്. ഇപ്പോൾ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിരിക്കുയാണ് മലയാള സിനിമാ താരങ്ങൾ.

ഫേസ്ബുക്കിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം. ആദരാഞ്ജലികൾ നേർന്നുകൊണ്ട് താരത്തിന്റെ ചിത്രവും മോഹൻലാൽ, മമ്മൂട്ടി എന്നിവർ പങ്കുവെച്ചിട്ടുണ്ട്. ആദരാഞ്ജലികൾ എന്നാണ് ഇരുവരും കുറിച്ചിട്ടുള്ളത്.

 

View this post on Instagram

 

A post shared by Dileep (@dileepactor)

പ്രിയപ്പെട്ട മുത്തശ്ശിക്ക് ആദരാഞ്ജലികൾ എന്നാണ് നടൻ ദിലീപ് കുറിച്ചിരിക്കുന്നത്. ഒപ്പം താരത്തിന്റെ ഒരു ചിത്രവും പങ്കുവെച്ചിരുന്നു. ദിലീപിനൊപ്പം നിരവധി ചിത്രങ്ങളിൽ സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. പാണ്ടിപ്പടയിൽ, നവ്യക്കൊപ്പ മുത്തശ്ശിയായി വന്നു ദിലീപിനെ എരിവുള്ള അച്ചാർ കഴിപ്പിക്കുന്ന രംഗങ്ങളിൽ നമ്മൾ എല്ലാവരെയും ഏറെ ചിരിപ്പിച്ചിട്ടുണ്ട് ഈ താരം.

സി ഐ ഡി മൂസ എന്ന ദിലീപ് ചിത്രത്തിൽ ഭാവനയുടെ മുത്തശ്ശിയേയും സുബ്ബലക്ഷ്മി തിളങ്ങിയിരുന്നു. കല്യാണ രാമൻ എന്ന ചിത്രത്തിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കൊപ്പമുള്ള രസകരമായ സീനുകളും നിഷ്കളങ്കമായ പ്രണയ രംഗങ്ങളുമെല്ലാം കല്യാണരാമനിലെ ഏറ്റവും നല്ല രംഗങ്ങളായിരുന്നു.

നവ്യ നായരും ആദരാജ്ഞലികൾ അർപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ താരം സുബ്ബലക്ഷ്മിക്കൊപ്പമുള്ള നന്ദനത്തിലെ ഒരു രംഗം പങ്കുവെച്ചച്ചിരുന്നു. നവ്യ നായർക്കൊപ്പമായിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സിനിമ. നന്ദനത്തിൽ വേശാമണിയമ്മാൾ എന്ന കഥാപാത്രമായി തുടക്കം മുതൽ നമ്മളെ ചിരിപ്പിച്ച ഒന്നായിരുന്നു ആ വേഷം. ആദ്യ സിനിമയിൽ തന്നെ പ്രക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിജയ് നായകനായി എത്തിയ ബീസ്റ്റിലാണ് അവസാനമായി അഭിനയിച്ചത് .

 

സിനിമ മാത്രമായിരുന്നില്ല താരത്തി​ന്റെ ഇടം, അതിന് പുറമെ നിരവധി ടെലിവിഷൻ സീരിയലുകളിലും പരസ്യ ചിത്രങ്ങളിലുമെല്ലാം സുബ്ബലക്ഷ്‍മി അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടന്മാരായ രൺബീർ കപൂറിനും സുശാന്ത് സിങ് രജ്പുത്തിനുമൊപ്പം പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. മകൾ താര കല്യാണും കൊച്ചുമകൾ സൗഭാഗ്യ വെങ്കിടേഷും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിഡിയോകളിലൂടെ പലപ്പോഴും സുബ്ബലക്ഷ്മി ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here