ഓണക്കാലത്തെ കുടുംബത്തോടൊപ്പം ആഘോഷിച്ച് താരങ്ങൾ

0
195

ഓണക്കാലത്തെ ആഘോഷിച്ച് സമ്പൽ സമൃദ്ധമായ ഓണത്തെ കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ് മലായാളികളുടെ പ്രിയ താരങ്ങൾ. കേരള തനിമയിൽ ഒട്ടും മാറ്റം വരാതെ, എന്നാൽ തങ്ങളുടേതായ രീതിയിൽ വ്യത്യസ്തത വരുത്തിക്കൊണ്ടാണ് ഓരോ താരങ്ങളും ആശംസകൾ അറിയിച്ചിരിക്കുന്നത്.

മീനാക്ഷിയും, കാവ്യയും, മഹാലക്ഷ്മിക്കും ഒപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് ജനപ്രിയ നായകൻ ദിലീപ്.

ദിലീപിന്റെ വാക്കുകൾ…

നമ്മൾ മലയാളികൾക്ക് വീണ്ടും ഒരു ഓണക്കാലം വന്നിരിക്കുകയാണ്. ഐശ്വര്യത്തിന്റെ, സന്തോഷത്തിന്റെ, സമ്പത്സമൃദ്ധിയുടെ, സമാധാനത്തിന്റെ, നന്മയുടെ ഓണക്കാലം ആശംസിക്കുന്നു. എല്ലാവരും ഓണസദ്യയുടെ തിരക്കിൽ ആണെന്ന് അറിയാം. ലോകത്തെമ്പാടുമുള്ള എന്റെ മലയാളി സുഹൃത്തുകൾക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

 

View this post on Instagram

 

A post shared by Dileep (@dileepactor)

 ഭാര്യ നികിതക്കും മകൾ അൻവിക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അർജുൻ അശോകൻ മലയാളികൾക്ക് ഓണാശംസകൾ നേർന്നത്. മലയാള തനിമയ്ക്ക് കോട്ടം തട്ടാത്ത വേഷവിധാനങ്ങളും എന്നാലും ചെറിയ രീതിയിലുള്ള കുട്ടിത്തങ്ങളും കൂടിച്ചേർന്ന രീതിയിലാണ് ചിത്രങ്ങൾ. കൂളിംഗ് ഗ്ലാസും വെച്ച് അൻവിയെ കളിപ്പിക്കുന്നതും ചിത്രത്തിൽ കാണാം. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Arjun Ashokan (@arjun_ashokan)

മകൾ ഹോപ്പിനും, ഭാര്യ എലിസബത്തിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ബേസിൽ ആശംസകൾ അറിയിച്ചിരിക്കുന്നത്. ഹോപ്പിന്റെ ആദ്യത്തെ ഓണമാണ് ഇത്. കുടുംബത്തോടൊപ്പം സദ്യ കഴിക്കാൻ തയ്യാറായി നിൽക്കുന്ന താരമാണ് ചിത്രത്തിൽ ഉള്ളത്. അത്തപൂക്കളവും, കേരളീയ രീതിയിലുള്ള വസ്ത്രങ്ങളും എല്ലാം ചിത്രങ്ങൾക്ക് കൂടുതൽ മികവ് നൽകുന്നത്.

 

View this post on Instagram

 

A post shared by Basil ⚡Joseph (@ibasiljoseph)

പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്ന് ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. പൂക്കളവും ഓണപ്പുടവയും സദ്യയും ആർപ്പുവിളികളുമായി മലയാളികൾ ഓണത്തെ വരവേറ്റ് കഴിഞ്ഞു. മലയാളികളെ സംബന്ധിച്ചിടത്തോളം കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. ജാതി മത ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന ഉത്സവം.

LEAVE A REPLY

Please enter your comment!
Please enter your name here