അന്തരിച്ച സം​ഗീതജ്ഞൻ കെ ജി ജയനെ കാണാനെത്തി നടി കലാരഞ്ജിനിയും കൽപ്പനയുടെ മകളും

0
263

ഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത സംഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചത്. സിനിമ സംഗീത ലോകത്തെ നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിക്കാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. നടൻ മനോജ് കെ ജയന്റെ അച്ഛനാണ് കെ ജി ജയൻ. സിനിമ സംഘടനയായ അമ്മയുടെ ഭാരവാഹികളായ ഇടവേള ബാബു ഉൾപ്പെടെ മറ്റു താരങ്ങളായ ടിനി ടോം, മാല പാർവതി, സീമാ ജി നായർ, സംവിധായകൻ ബി ഉണ്ണി കൃഷ്ണൻ, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, അമൽ നീരദ്, ശങ്കർ തുടങ്ങിയവരും എത്തിയിരുന്നു.

കൂടാതെ മനോജ് കെ ജയന്റെ ആദ്യ ഭാര്യയും നടിയുമായ ഉർവശിയുടെ സഹോദരിയും നടിയുമായ കലാരഞ്ജിനിയും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഒപ്പം നടി കൽപ്പനയുടെ മകളും ഉണ്ടായിരുന്നു.

സം​ഗീതലോകത്തിന് ഒരു തീരാനഷ്ടമാണ് കെ ജി ജയൻ സാറി​ന്റെ മരണംകൊണ്ടുണ്ടായതെന്ന് പറയുകയാണ് ​ഗായകൻ എം ജി ശ്രീകുമാർ. ഭാര്യയ്ക്കൊപ്പമാണ് എം ജി ശ്രീകുമാർ കെ ജി ജയ​ന്റെ മരണാനന്തര ചടങ്ങുകൾക്കെത്തിയത്.

എം ജി ശ്രീകുമാറി​ന്റെ വാക്കുകൾ…

‘അന്നൊക്കെ ജയവിജയ കച്ചേരി എന്നൊക്കെ പറഞ്ഞാൽ ജന ലക്ഷങ്ങളാണ് വരിക. വിജയൻ സാർ പോയതിനു ശേഷം ജയൻ സാറിന് അതൊരു തീരാദുഃഖമായി മാറിയിരുന്നു. അവർ രണ്ടുപേരും ഒന്നായിരുന്നു. ഒരു കച്ചേരിക്ക് പാടുമ്പോൾ രണ്ട് തകില് വെച്ചിട്ടു പാടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. തകില്, ചെണ്ട പോലുള്ള വാദ്യങ്ങളുടെ മുകളിൽ ശബ്ദം പോവുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പക്ഷെ ഇവർ രണ്ട് തകില്, മൃദം​ഗം തുടങ്ങി നിരവധി വാദ്യങ്ങൾ വെച്ചിട്ട് അസാധ്യമായി പാടും.

കച്ചേരി കഴിഞ്ഞിട്ട് അയ്യപ്പപാട്ടുകൾ ഉണ്ട് അവര്തന്നെ ചെയ്തത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം കണ്ടപ്പോൾ പെട്ടന്ന് ഇതൊക്കെ ഞാനോർത്തുപോയി. ജയൻ മാഷുടെ കുറച്ചു സിനിമ ഗാനങ്ങൾക്കും കുറെ ഭക്തി ഗാനങ്ങൾക്കും ഞാൻ പാടിയിട്ടുണ്ട്. ഇന്ന് നമുക്ക് വിജയൻ സാറില്ല, ഇപ്പോൾ ജയൻ സാറിനെയും നഷ്ടപ്പെട്ടു. ഇനി എത്ര കാലം കഴിഞ്ഞാലും, എത്ര യുഗങ്ങൾ കഴിഞ്ഞാലും ഭൂമി ഉള്ളിടത്തോളം കാലം, മലയാളികൾ ഉള്ളിടത്തെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം കാണും.’

ടിനി ടോമിന്റെ വാക്കുകൾ…

‘അദ്ദേഹം ഒരു അഭിമുഖത്തിൽ എന്നോട് പറഞ്ഞ ഒരു കാര്യം എന്തെന്നാൽ, പ്രായമാകുമ്പോൾ നമ്മൾ ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുക എന്നാണ്. കാരണം ഏതൊരു സമയത്തും നമുക്ക് ചുറ്റും രോഗാണുക്കൾ ഉണ്ട് അപാകടങ്ങൾ പതുങ്ങിയിരിപ്പുണ്ട്, അതുകൊണ്ടുതന്നെ അദ്ദേഹം തന്ന ആ ഉപദേശം എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്. ചിലർ പറഞ്ഞുതരുന്ന കാര്യങ്ങൾ ചിലപ്പോൾ നമ്മുക്ക് ദെെവവചനങ്ങൾപോലെ തോന്നും. അത്തരത്തിലൊന്നാണിത്.’

LEAVE A REPLY

Please enter your comment!
Please enter your name here