കാൻസറിനുള്ള മരുന്നായി മാറിയ കാൻസർ വാർഡിലെ ചിരി

0
237
innocent book

ന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ്. ഒരു ഡോക്ടർ പറയുന്നതിനെക്കാൾ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവൻമാറ്റുള്ള ഫലിതത്തിലൂടെ കാൻസറിനെക്കുറിച്ചു പറഞ്ഞാൽ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തിൽ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂർണമായ സമീപനം ചികിത്സയെക്കാൾ ഗുണം ചെയ്തിട്ടുണ്ടെന്ന് എനിക്ക് ആധികാരികമായി പറയാൻ സാധിക്കും. – ഡോക്ടർ വി.പി ഗംഗാധരന്റെ വാക്കുകളാണിത്. രോഗത്തോട് പൊരുതി ജീവിച്ച രോഗിയ്ക്ക് ഡോക്ടർ നൽകുന്ന ഏറ്റവും വലിയ ആത്മവിശ്വാസം. ഇന്നസെന്റിന്റെ കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിന് അവതാരിക എഴുതി കൊണ്ട് ഡോ വിപി ഗംഗാധരൻ എഴുതിയ വാക്കുകളായിരുന്നു ഇത്. ഒരു ഡോക്ടർ ഒരു രോഗിയുടെ ജീവിതത്തെ മരുന്നായി മറ്റുള്ളവർക്ക് നിർദേശിക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല… അത് സാധ്യമാക്കുക എന്നത് ഒരു രോഗയെ സംബന്ധിച്ച് എളുപ്പവുമല്ല. മരണത്തെ മുഖാമുഖം നോക്കികിടന്ന് തമാശകൾ പറഞ്ഞ് മടക്കി അയയ്ക്കാൻ കെൽപ്പുള്ള ഒരാളെയുള്ളു അത് ഇന്നസെന്റാണ്.

chiri

എംപി ആകുന്നതിനു മുൻപ് അസുഖബാധിതനായിരിക്കുമ്പോൾ ഇന്നസെന്റ് എഴുതിയ അനുഭവക്കുറിപ്പാണ് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം. ഡോ. ഗംഗാധരനും ഡോ. ലിസിയും ആലീസും മക്കളും കൊച്ചു മക്കളും സത്യൻ അന്തിക്കാടുമൊക്കെ കടന്നു വരുന്ന വലിയൊരു ലോകം ഈ ചെറിയ പുസ്തകത്തിനുള്ളിലുണ്ട്. ഓരോ താളുകൾ മറിക്കുമ്പോഴും നർമ്മത്തിൽ അവസാനിച്ച് ചിരിപ്പിച്ച് ചിന്തിപ്പിച്ച് കടന്നു പോകുന്ന അനുഭവങ്ങൾ.

ചിരിപ്പിച്ച് ചിന്തിപ്പിക്കാൻ ഇന്നസെന്റിനെ കഴിഞ്ഞേ മറ്റാരുമുള്ളു. അതെ നടനചാതുര്യം പിന്നീട് ഒന്നു കൂടി ഇന്നസെന്റ് പയറ്റിയത് ഭാര്യ ആലീസിനും കാൻസർ ആണന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. പിന്നീട് കുടുംബവുമൊത്തുള്ള ചികിത്സാ ദിനങ്ങളെ ഇന്നസെന്റ് ചിരിയാക്കി മാറ്റി. 12000 അധികം പുസ്തകത്തിന്റെ കോപ്പികൾ വിറ്റഴിഞ്ഞു.
പുസ്തകത്തിൽ ഇന്നസെന്റ് വായനക്കാരോട് ഇങ്ങനെ പറഞ്ഞു വയ്ക്കുന്നു”ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നൽകാൻ എന്റെ കൈയിൽ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയിൽനിന്ന് തിരിച്ചുവന്ന് എനിക്കു നൽകാനുള്ളതും കാൻസർ വാർഡിൽ നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകൾ മാത്രം.’ – ഇന്നസെന്റ്

 

 

LEAVE A REPLY

Please enter your comment!
Please enter your name here