വീട്ടില്‍ വന്നാല്‍ താറാവ് കറിവച്ചു തരാം, മോഹൻലാലിനോട് ആരാധികയായ അമ്മ : വീഡിയോ വെെറൽ

0
77

മോഹന്‍ലാല്‍ നായകനാകുന്ന പുതിയൊരു ചിത്രമാണ് തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന L 360. ചിത്രത്തിന്‍റെ ചിത്രീകരണം ഇപ്പോൾ തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ലാലേട്ട​ന്റെ രസകരമായ വീഡിയോയാണ് ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും വെെറലാകുന്നത് . ത​ന്റെ ആരാധികയായ അമ്മയെ ചേര്‍ത്ത് നിര്‍ത്തി നടക്കുന്ന മോഹന്‍ലാലിന്‍റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെ​ന്റിങ്ങ്. മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയായ അമ്മ മോഹന്‍ലാലിനെ കാണുവാനാണ് ഷൂട്ടിങ്ങ് സെറ്റിൽ എത്തിയത്. ഇരുവരും ഒരു കുടകീഴില്‍ നടക്കുന്നതും അവരുടെ തമ്മിലുള്ള സംഭാഷണവുമാണ് വൈറലാകുന്ന വീഡിയോയിൽ ഉള്ളത്.

ഷൂട്ടിങ് കഴിഞ്ഞ് പോകുവാണോ എന്ന അമ്മയുടെ ചോദ്യത്തിന്, ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതിയായോ എന്നാണ് മോഹൻലാൽ തിരിച്ചു ചോദിക്കുന്നത്. ഇത്രയും നല്ല സ്ഥലത്ത് വന്നിട്ട് വേഗം തിരിച്ചുപോകാന്‍ പറ്റില്ലെന്ന് പറയുന്ന മോഹന്‍ലാല്‍ അമ്മയോട് വീട് എവിടെയാണെന്ന് ചോദിക്കുന്നുണ്ട്. അടുത്ത് തന്നെയാണെന്നും വീട്ടില്‍ വന്നാല്‍ താറാവ് കറിവച്ചു തരാം എന്നും അമ്മ പറയുന്നത് വീഡിയോയിൽ കേൾക്കാം. രണ്ട് ദിവസം കാണുമെന്നും വീണ്ടും കാണാം എന്ന് പറഞ്ഞാണ് അമ്മയോട് മോഹന്‍ലാല്‍ യാത്ര പറയുന്നത്. ഈ ചിത്രത്തിന്റെതന്നെ ചിത്രീകരണത്തിനിടെ ഇതേ അമ്മയോട് കാറിൽ കയറുന്നതിനിടെ പോരുന്നോ എന്റെകൂടെ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്ന വീഡിയോ മുൻപ് വൈറലായിരുന്നു.

മോഹൻലാല്‍ നായകനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ പ്രമേയം
എന്താണെന്ന് പുറത്തുവിട്ടിട്ടില്ല. തികച്ചും സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് ചിത്രത്തില്‍ മോഹൻലാൽ എന്നാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്. എല്‍ 360ന്റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ പുറത്തുവിട്ടത് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചതിനാല്‍ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.

ചിത്രത്തി​ന്റെ സംവിധാനം നിര്‍വഹിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി ഒരിക്കൽ വ്യക്തമാക്കിയതും ചര്‍ച്ചയായിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായ എല്‍ 360ന്റെ സംവിധായകൻ തരുണ്‍ മൂര്‍ത്തി അന്ന് വെളിപ്പെടുത്തി. എല്‍ 360 വൈകാതെ തന്നെ തുടങ്ങാൻ മോഹൻലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ് വളരെപ്പെട്ടെന്ന് എപ്രിലില്‍തന്നെ ചിത്രീകരണം നടത്താൻ തീരുമാനിച്ചതെന്നും തരുണ്‍ മൂര്‍ത്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here