ബിഗ്‌ ബോസിന് അവസാനമോ? പൊട്ടിത്തെറിച്ച് മോഹൻലാൽ, പ്രേക്ഷകർക്ക് നിരാശ

0
8629

ബിഗ്‌ ബോസ് മലയാളം സീസൺ 5 രണ്ട് വാരം പിന്നിടുകയാണ്. മത്സരത്തിന്റെ വീറിനും ആവേശത്തിനും യാതൊരു വിധത്തിലെ കുറവുമില്ല. ബിഗ്‌ ബോസ് വീട്ടിലെ ആദ്യ എലിമിനേഷൻ ഇന്ന് നടക്കും. അതിനായി ഷോയുടെ അവതാരകനായ മോഹൻലാൽ ഇന്നും ബിഗ്‌ ബോസ് വീട്ടിൽ എത്തും.

ഈസ്റ്റർ ദിനമായ ഇന്ന് ബിഗ്‌ ബോസ് വീട്ടിൽ ആഘോഷങ്ങൾ ഉണ്ടാകുമെന്ന് മോഹൻലാൽ ഇന്നലെ അറിയിച്ചിരുന്നു. മത്സരാർത്ഥികൾക്കായി ഒരു സർപ്രൈസും ബിഗ് ബോസ് ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് ബിഗ് ബോസ് വീട്ടിൽ പൊട്ടിത്തെറിക്കുന്ന മോഹൻലാലിന്റെ പ്രോമോ വീഡിയോയാണ്.

ഈസ്റ്റര്‍ ദിന ആഘോഷങ്ങള്‍ക്കിടയില്‍ നല്‍കിയ ഒരു ഗെയിം കളിക്കവെ മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ തര്‍ക്കം നടന്നതായാണ് പുറത്തെത്തിയ പ്രൊമോ വീഡിയോകളില്‍ നിന്ന് അറിയാനാവുന്നത്. അതുകൊണ്ട് ആയിരിക്കാം മോഹൻലാൽ ബിഗ്‌ ബോസിൽ മത്സരാർഥികളോട് രോക്ഷാകുലനായത്. മോഹൻലാലിന്റെ വാക്കുകൾ കേട്ട് മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ഞെട്ടിത്തരിച്ച് ഇരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here