‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി : അഭിനന്ദനങ്ങളുമായി മോഹൻലാൽ

0
258

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് തീയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ചിത്രത്തിന് പ്രശംസയുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. സിനിമ തന്നെയും പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി. ഭാര്യ സുചിത്രയുടെ ഒപ്പമാണ് മോഹൻലാൽ വർഷങ്ങൾക്കുശേഷം സിനിമ കണ്ടത്. ഇവർ ഒരുമിച്ചിരുന്ന് സിനിമ കാണുന്നതി​ന്റെ ഫോട്ടോയും സ്വന്തം കൈപ്പടയിൽ എഴുതിയ അഭിനന്ദന കുറിപ്പും മോഹൻലാൽ ത​ന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് എക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.

May be an image of ‎ticket stub and ‎text that says "‎കടന്ന പോയ കാലത്തിലേക്ക് ജീവിന സായാഹ്നത്തിൽ തിരിഞ്ങരു നോക്കാൽ് വരുണ്ടാ വന്ദണ്ങാളമോ...? "๒๑อ ചെറുതായാലും ဂ നേട്ടങ്ങൾക്ക് നുവിൽ กางกว അങിന്നെ തിരിഞ്രു നോ ദൂരെ ഏറിയോ കറണണ്നോ യാതനകളൂടെ നോക്കുമ്പോൾ അധ്യായങ്ങൾ കാണാം വിനീത് ജിനിവാസൻ എുതി വിധാനം の2み വർഘങ്ൾ ക് suono سسس സനിമ കണ്ടപ്പോൾ ഞാൻതം എൻ്റെ പടയ കാലങ്ങളിലേക്ക് പോയി- 0Gr കിനമായ 'ദുതകാലത്തെ പനതാവിഷ്‌ക്രിങ്ൾ തീപ്രനൂയാതടെ പ്രരത അനഭവകാലണ്ട ളല്ലാം കිഴിയുമ്പോൾ മ്പോൾ യല്ല വിനീത് ചെയ്സിരിങ്കുനനാത് m ഉണ്ടാവുന് ഇറിവാരുന്ന ഒരു ചിരി CPHINOSOPHICAL SMILE) 02J നിനിമ കാത്ത വച്ചിരിക്കുന്നു. ശേഷം حسس നിനിമയടെ എല്ലാ വർഷയ്ങ്ങൾക പ്രവർത്തകർ കും എൻ്റെ നന്ദി സ്നേഹപൂൽം ലാൽ Sgonorb‎"‎‎

മോഹൻലാലി​ന്റെ ഫേസ്ബുക്ക് കുറിപ്പ്…

“കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങിനെ തിരിഞ്ഞ് നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം. വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവ കാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറി വരുന്ന ഒരു ചിരി(ഫിലോസിഫിക്കൽ സ്മൈൽ) ഈ സിനിമ കാത്തുവച്ചിരിക്കുന്നു. വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി. സ്നേഹപൂർവ്വം മോഹൻലാൽ”, എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.

സിനിമ സ്വപ്നം കാണുകയും അതിനു പിറകെ സഞ്ചരിക്കുകയും ചെയ്ത രണ്ട് സുഹൃത്തുക്കളുടെ കഥയിലൂടെയാണ് വർഷങ്ങൾക്കുശേഷം കഥപറഞ്ഞുപോകുന്നത്. മുരളി എന്ന കഥാപാത്രമായി സിനിമയിൽ എത്തുന്നത് പ്രണവാണ്. കോമഡി, മ്യൂസിക്, മാസ് ഇവയെല്ലാം ഒത്തുചേർന്ന വിഷ്വൽ ട്രീറ്റ് എന്നാണ് പൊതുവെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം. മാത്രമല്ല പ്രണവ് മോഹൻലാൽ ധ്യാൻ കോംമ്പോയ്ക്കും നിവിൻപോളിയുടെ അഭിനയത്തിനും തീയേറ്ററിൽ കയ്യടി ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ ആറാടി, ഫസ്റ്റ് ഹാഫ് വേറെ ലെവൽ, സെക്കൻഡ് ഹാഫ് മാസ് തുടങ്ങി പ്രേക്ഷകർക്ക് ആവശ്യമായ എല്ലാ എലമെന്റുകളും ഉൾപ്പെട്ട സിനിമയാണ് വർഷങ്ങൾക്കുശേഷം എന്നായിരുന്നു പ്രേക്ഷക പ്രതികരണം.

ഹൃദയത്തിനുശേഷം പ്രണവ് മോഹൻലാല്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ വീണ്ടും നായകനാകുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് തുടങ്ങി നീണ്ട താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു .മാത്രമല്ല വിനീത് ശ്രീനിവാസനും ചിത്രത്തിൽ പ്രധാന കഥാപാത്രം കൈകാര്യം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here