അഖിൽ മാരാർക്ക് എതിരെ നടപടി സ്വീകരിക്കും; മോഹൻലാൽ

0
6181

ബിഗ്‌ ബോസ് വീട്ടിൽ അഖിൽ മാരാർ നടത്തിയ ഒരു പരാമർശം വലിയ രീതിയിൽ വിവാദമായിരുന്നു. ബിഗ്‌ ബോസ് വീട്ടിലെ ടാസ്കായ ‘ഡാൻസ് മാരത്തൺ’ നടക്കുമ്പോഴാണ് അഖിലിന്റെ വിവാദ പരാമർശം. അഖിലിന് എതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം അഖിൽ മാരാർക്ക് എതിരെ സന്നദ്ധ സംഘടനയായ ദിശ പോലീസിൽ പരാതി നൽകിയിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ മോഹൻലാൽ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ്.

മീശമാധവനായി വേഷം കെട്ടിയ സാഗറിനോട് ‘ മോഷ്ടിക്കാൻ നീയാര് മധുവോ ‘ എന്നാണ് അഖിൽ മാരാർ ചോദിച്ചത്. ബിഗ്‌ ബോസ് വീട്ടിൽ മധുവിനെ പരാമർശിച്ചത് അങ്ങേയറ്റം ഖേദകരമാണെന്നാണ് മോഹൻലാൽ പറഞ്ഞത്. മോഹൻലാല്‍ ഇതിനെ കുറിച്ച് അഖില്‍ മാരാരോട് ചോദിക്കുകയും ചെയ്‍തു. നടപടിയെടുക്കുമെന്നും മോഹൻലാല്‍ ഷോയില്‍ വ്യക്തമാക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. വാരാന്ത്യ എപ്പിസോഡുമായി മോഹൻലാൽ ഇന്ന് ബിഗ്‌ ബോസിൽ എത്തും.

ബിഗ്‌ ബോസ് വീട്ടിലെ മത്സരാർഥികളിൽ അഖിൽ മാരാർ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഖിലിന് എതിരെ നടപടി സ്വീകരിക്കും എന്നാണ് മോഹൻലാൽ പ്രൊമോ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here