കിങ് ഖാന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ

0
132

ന്ന് 58-ാം പിറന്നാൾ ആഘോഷിക്കുകയാണ് ബോളിവുഡി​ന്റെ കിങ് ഖാൻ ഷാരുഖ് ഖാൻ. അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് മലയാെളത്തി​ന്റെ താരരാജാവ് മോഹൻലാൽ. ‘ജന്മദിനാശംസകൾ, പ്രിയ ഷാരൂഖ് ഖാൻ! നിങ്ങൾക്ക് എന്നും എന്നേക്കും നല്ല ആരോഗ്യവും സന്തോഷവും വിജയവും ലഭിക്കട്ടെ’ എന്ന അടിക്കുറിപ്പോടുകൂടിയാണ് മോഹൻലാൽ തന്റെ എക്സ് പ്ലാറ്റ്ഫോമിൽ ആശംസ നേർന്നത്.

അതേസമയം അർദ്ധരാത്രി തന്നെ ആരാധകർ പ്രിയപ്പെട്ട താരത്തിന് ജന്മദിന ആശംസകളുമായി ഷാരൂഖിന്റെ മന്നത്തിന് മുൻപിൽ തടിച്ചുകൂടിയിരുന്നു. തനിക്ക് ആശംസകൾ നേർന്ന ആരാധകർക്ക് താരം നന്ദിയും പറഞ്ഞു. ഇളയമകൻ അബ്രാമും ഷാരൂഖിന് ഒപ്പമുണ്ടായിരുന്നു. ഒക്ടോബർ 30 ആരംഭിച്ച് ഇന്നേക്ക് നാല് ദിവസം നീണ്ടുനിന്ന ആഘോഷപരിപാടികളാണ് ആരാധകർ നടത്തിയിട്ടുള്ളത്. . ആരാധക സംഘടന മുംബൈയിലെ ചേരികളിൽ അവശ്യ റേഷൻ സാധനങ്ങളും വിതരണം ചെയ്തിരുന്നു. അനാഥാലയങ്ങളിലെയും വൃദ്ധസദനങ്ങളിലെയും കുട്ടികൾക്കും വയോജനങ്ങൾക്കും ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയും ഷാരൂഖിന്‍റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി നടന്നിട്ടുണ്ട്.

ആരാധകർ കാത്തിരുന്ന ഷാരൂഖിന്റെ ചിത്രമാണ് രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഡങ്കി. താരത്തിന്റെ പിറന്നാൾ ദിനമായ ഇന്നാണ് ചിത്രത്തി​ന്റെ ടീസർ റെഡ് ചില്ലിസ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. പഞ്ചാബ് കേന്ദ്രീകരിച്ച് ചിത്രീകരിച്ച ചിത്രമായിട്ടാണ് ടീസർ കാണുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്. ഹർഡി എന്ന കഥപാത്രത്തെയാണ് ഷാരൂഖ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തപ്സി പാനുവിന്റെ കഥാപാത്രത്തിന്റെ പേര് മനു എന്നുമാണ്. വിക്കി കൗശൽ ചിത്രത്തിൽ സുകി എന്ന പ്രധാന കഥാപാത്രമായി വേഷമിടുന്നുണ്ട്. ഹർഡി, മനു, സുകി,ബല്ലി, ബുഗ്ഗു എന്നീ കഥാപാത്രങ്ങളെ ആസ്പഥമാക്കിയാണ് കഥ മുൻപോട്ട് പോകുന്നതെന്നാണ് ടീസർ നൽകുന്ന സൂചനകൾ.

ധർമേന്ദ്ര, സതീഷ് ഷാ, ദിയാ മിർസ, ബൊമ്മൻ ഇറാനി, പരീക്ഷിത് സാഹ്നി, കാജോൾ, വിക്കി കൗശൽ എന്നിവരും ഡങ്കിയിൽ ഉണ്ടാവും. ഷാരൂഖ് ഖാന്റെ ഈ വർഷത്തെ അവസാന ചിത്രമായ ഡങ്കി ക്രിസ്മസിനോടനുബന്ധിച്ച് ഡിസംബർ 22ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. തപ്സി പന്നുവാണ് ചിത്രത്തിൽ ഷാരൂഖിന്റെ നായികയായെത്തുന്നത്. ഇതിനിടയിൽ ഡങ്കിയുടെ റിലീസ് ദിനത്തിൽ തന്നെ പ്രശാന്ത് നീൽ-പ്രഭാസ് ചിത്രം സലാറും റിലീസ് ചെയ്യുന്നുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യൻ സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്നത് വലിയ ക്ലാഷ് റിലീസിന് തന്നെയാവും.

LEAVE A REPLY

Please enter your comment!
Please enter your name here