എം എ യൂസഫ് അലിക്ക് പിറന്നാൾ ആശംസകളുമായി നടൻ മോഹൻലാൽ

0
504

വ്യവയായപ്രമുഖരിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഏറെ പ്രയങ്കരനായ വ്യക്തിയാണ് എം എ യുസഫ് അലി. ലോകത്തെങ്ങുമുള്ള ലുലു ഹൈപ്പർമാർക്കറ്റ് ശൃംഖലയുടെയും ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാളിന്റെയും ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം.ഇന്ന് അദ്ദേഹത്തിന്റെ പിറന്നാളാണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ.

”എന്റെ പ്രിയപ്പെട്ട യൂസഫ് അലി ഇക്കക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങളുടെ ദിവസം സന്തോഷത്താൽ നിറയട്ടെ, വരും വർഷങ്ങൾ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും വിജയവും എല്ലായ്‌പ്പോഴും സംഭവിക്കട്ടെ”, എന്നാണ് ഫേസ്ബുക്കിലൂടെ മോഹൻലാൽ നൽകിയ ആശംസ. ഒപ്പം യുസഫ് അലിക്കൊപ്പം എടുത്ത ഒരു ചിത്രവും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.

വ്യവസായമേഖലയിൽ മാത്രമല്ല മറ്റുപല മേഖലകളിലൂടെയും യുസഫ് അലി ജനപ്രിയനാണ്. ഇന്ത്യയിലും ഗൾഫിലെ അറബ് രാജ്യങ്ങളിലും നിരവധി സാമൂഹിക, ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങളിൽ എല്ലാംതന്നെ യൂസഫലി വളരെ അടുത്ത് ഇടപെടുന്നുണ്ട്. ലോകമെമ്പാടുമുള്ള പലർക്കും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്.

അതേസമയം മോഹൻലാലിന്റേതായി നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങി നിൽക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിക്കുന്ന ‘മലെെക്കോട്ടെ വാലിബൻ’ എന്ന ചിത്രം 2024 ജനുവരിയിൽ ആണ് പ്രദർശനത്തിനെത്തുക. നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. വാലിബനിലെ ഏറ്റവും ദുർഘടം പിടിച്ച ഭാഗങ്ങൾ ആണ് രാജസ്ഥാനിൽ പൂർത്തിയായതെന്ന് സംവിധായകൻ പാക്ക് അപ്പ് വേളയിൽ പറഞ്ഞിരുന്നു. മലൈക്കോട്ടൈ വാലിബൻ മലയാളത്തിന് പുറമെ ഇന്ത്യയിലെ മറ്റു പ്രധാന ഭാഷകളിൽ റിലീസാകും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്.

ഒപ്പം ജീത്തു ജോസപ്പിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നേര് എന്ന ചിത്രം ഈ വർഷം തന്നെ ഡിസംബർ 21 ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ‘ഗ്രാൻഡ് മാൻസ്റ്റർ ‘ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനൊപ്പം നായികയായി പ്രിയാമണി എത്തുന്നു എന്ന മറ്റൊരു പ്രത്യേകതയുമുണ്ട് നേരിന്. റാം ആണ് ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. തൃഷയാണ് ചിത്രത്തിലെ നായികയായെത്തുന്നത്. കൂടാതെ ഇന്ദ്രജിത്ത്, ആദിൽ ഹുസൈൻ, ദുർഗ കൃഷ്ണ, സായ്കുമാർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here