ടൊവിനോയ്ക്കൊപ്പം സ്വാ​ഗ് ലുക്കിൽ സൗബിൻ : ‘നടികർ തിലക’ത്തിലെ സൗബിൻ ഷാഹിറിന്റെ പോസ്റ്റർ പുറത്ത്

0
154

മിന്നൽ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസ് നായക കഥാപാത്രമായെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് നടികർ തിലകം. ചിത്രത്തിലെ സൗബിൻ ഷാഹിറി​ന്റെ ഒരു പോ​സ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. താരത്തി​ന്റെ പിറന്നാൾ ദിനത്തിലാണ് ഈ പോ​സ്റ്റർ പുറത്തിറക്കിയത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികർ തിലകത്തിനുണ്ട്.

 

View this post on Instagram

 

A post shared by Mythri Movie Makers (@mythriofficial)

ഡ്രൈവിംഗ് ലൈസൻസ് എന്ന വിജയ ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിർമിക്കുന്നത്. പുഷ്പ – ദ റൈസ് പാർട്ട് 1 ഉൾപ്പെടെ നിരവധി ജനപ്രിയ ചിത്രങ്ങൾ നിർമിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ. നവീനും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ആദ്യമാണ് മൈത്രി മൂവി മേക്കേഴ്‌സ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്. വിവിധ ലൊക്കേഷനുകളിലായി നൂറ്റി ഇരുപത് ദിവസത്തോളം ചിത്രീകരണം നീളുന്ന ചിത്രത്തിൻ്റെ ബഡ്ജറ്റ് വരുന്നത് നാൽപത് കോടിക്കടുത്താണ്. സമീപകാലത്ത് മലയാളത്തിൽ ഏറ്റവും മുടക്കുമുതൽ വരുന്ന ചിത്രം കൂടിയാണിത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്. ഹൈദരാബാദിൽ പന്ത്രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഷൂട്ടിംഗ് പ്രധാനമായും രാമോജി ഫിലിം സിറ്റി, ഗോൽകൊണ്ട ഫോർട്ട്, ബൻജാര ഹിൽസ് എന്നീ ലൊക്കേഷനുകളിലാണ് നടക്കുക. പിന്നീട് കൊച്ചിയിലേക്ക് തിരികെ എത്തുന്ന ടീം ദുബായ്, കാശ്മീർ എന്നിവിടിങ്ങളിലായി തുടർന്നുള്ള ചിത്രീകരണവും പൂർത്തിയാക്കും.

 

View this post on Instagram

 

A post shared by Jean Lal (Lal Jr) (@jean.lal)

ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത് ‘സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ’ എന്ന കഥാപാത്രമായാണ് . കഴിഞ്ഞ ഏഴെട്ടു വർഷക്കാലമായി അഭിനയമേഖലയിൽ സൂപ്പർ ​സ്റ്റാർ പദവിയിൽ നിൽക്കുന്ന ‘ഡേവിഡ് പടിക്കലി’ന്റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ കടന്നു വരുന്നു. ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ‘നടികർ തിലക’ത്തിലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്.

ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിൻ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭാവന ചിത്രത്തിൽ നായികയാകുന്നു. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ, ദിവ്യ പിള്ള, പ്രമോദ് വെളിയനാട്, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, രജിത്ത് കുമാർ, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ. മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിൻ എസ് സോമശേഖരനാണ്. ആൽബിയാണ് ചിത്രത്തിനായി ക്യാമറ കെെകാര്യം ചെയ്യുന്നത്. രതീഷ് രാജാണ് എഡിറ്റിം​ഗ്. യക്സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും ചെയ്യുന്നു. നിതിൻ മൈക്കിളാണ് ചീഫ് അസോസിയേറ്റ് ആയെത്തുന്നത്. പ്രൊഡക്ഷൻ കൺട്രോളർ – മനോജ് കാരന്തൂർ, ഓഡിയോഗ്രഫി – ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആർ ജി വയനാടൻ മേക്കപ്പും നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ – അരുൺ വർമ്മ തമ്പുരാൻ, വിഷ്വൽ എഫ് എക്സ് – മേരകി വി എഫ് എക്സ്, പ്രോമോ സ്റ്റിൽ – രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി – വിവി ചാർളി, പബ്ലിസിറ്റി ഡിസൈൻ – ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ – അനൂപ് സുന്ദരൻ, പി ആർ ഓ – ശബരി.

LEAVE A REPLY

Please enter your comment!
Please enter your name here