ഓഫ് വൈറ്റ് സാരിയിൽ അതി സുന്ദരിയായി നയൻസ്; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

0
158

സത്യൻ അന്തിക്കാട് ചിത്രം മനസിനക്കരയിലൂടെ എത്തി തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാറായി ആരാധകരുടെ മനസിൽ ഇടം പിടിച്ച നടിയാണ് നയൻതാര. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരത്തിന്റെ പൊതുഇടങ്ങളിലെയും പരിപാടികളിലെയും ചിത്രങ്ങൾ വളരെ വേഗമാണ് വൈറൽ ആകുന്നത്.

ഇപ്പോഴിതാ ഒരു പുരസ്‌കാര രാവിൽ നയൻസ് ഓഫൈ്വറ്ര് സാരിയിൽ അതി സുന്ജരിയായി എത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചെന്നൈയിൽ നടന്ന ബിഹൈൻഡ് വുഡ്‌സ് അവാർഡ്സിൽ പങ്കെടുക്കാൻ എത്തിയതാണ് താരം എന്നാണ് വ്യക്തമാകുന്നത്. അവാർഡ് നൈറ്റിൽ പങ്കെടുക്കാനെത്തിയ നയൻതാരയുടെ ചിത്രങ്ങൾ ഫാൻസ് പേജുകളിൽ നിറയുകയാണ്.

അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ എത്തിയ നയൻതാരയുടെയും വിഘ്നേശിന്റെയും ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. രണ്ടുപേരുടേയും കൈയ്യിൽ എടുത്തിരുന്ന ഇരട്ട കുട്ടികളുടെ മുഖം മാറോട് അടുക്കി കുഞ്ഞുങ്ങളുടെ മുഖം മറക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനു പിന്നാലെ കുട്ടികളുടെ ഔദ്യോഗിക പേരുകൾ പുറത്ത് വരികയും ചെയ്തു. ‘ഉയിർ രുദ്രനിൽ എൻ ശിവ’ എന്നും ‘ഉലക ദൈവിക എൻ ശിവ’ എന്നുമാണ് ഇരട്ട കുട്ടികളുടെ ഔദ്യോഗിക പേരുകൾ.

 

‘ജവാൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങോേറ്റം കുറിച്ചിരിക്കുകയാണ് നയൻസ. ഷാരൂഖ് ഖാനൊപ്പം താരം ബിഗ് സ്‌ക്രീനിലെത്തും.
അറ്റ്‌ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ജവാൻ.’ ‘നയൻതാര 75’ എന്ന് താത്കാലികമായി പേര് നൽകിയിട്ടുള്ള തമിഴ് ചിത്രത്തിലും താരം ഇപ്പോൾ അഭിനയിക്കുന്നുണ്ട്. നിലേഷ് കൃഷ്ണയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സത്യരാജ്, ജയ്, റെഡിൻ കിൻസ്ലി എന്നിവരും വേഷമിടുന്നുണ്ട്.

 

 

View this post on Instagram

 

A post shared by N.a.y.a.n.t.h.a.r.a (@nayan_aksh)

 

 

View this post on Instagram

 

A post shared by N.a.y.a.n.t.h.a.r.a (@nayan_aksh)

LEAVE A REPLY

Please enter your comment!
Please enter your name here