അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ.! നയൻതാരയും നസ്രിയയും ഒരുമിച്ചുള്ള ചിത്രമേറ്റെടുത്ത് ആരാധകർ

0
75

ലയാളികൾക്കും തമിഴ് സിനിമാ പ്രേക്ഷകർക്കും ഏറെ ഇഷ്മുള്ള താരമാണ് നസ്രിയ. കാലമെത്ര കഴിഞ്ഞാലും താരത്തിലെ ക്യൂട്ടനെസ് പോവില്ലെന്നാണ് താരത്തി​ന്റെ ആരാധകർ പറയുന്നത്. നസ്രിയ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും, താരം ഇടയ്ക്ക് പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുണ്ട്. അത്തരത്തിൽ നസ്രിയ പങ്കുവെച്ച ഒരു പോ​സ്റ്റാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നയൻതാരയ്ക്ക് ഒപ്പമുള്ള ഫോട്ടോ ആണ് നസ്രിയ ഇൻ​സ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

‘ഈ ദിവസത്തിനായി എന്താണിത്ര താമസമുണ്ടായത്’, എന്ന കുറിപ്പോടെയാണ് നസ്രിയ നയൻതാരയോടൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഫഹദിന്റെയും വിഘ്നേശിന്റെയും ഒപ്പമുള്ള ഫോട്ടോകളും താരം പോ​സ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ ഒരുമിച്ച് ഒരു തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും നസ്രിയയും നയൻതാരയും തമ്മിൽ ഒരുമിച്ചുള്ള ഫോട്ടോകൾ പുറത്തുവന്നിട്ടില്ല.

2013ൽ ഇറങ്ങിയ രാജാ റാണിയാണ് ഇവർ ഒരുമിച്ച് അഭിനയിച്ച ചിത്രം. എന്നാൽ ചിത്രത്തിൽ ഇവർ രണ്ടുപേരുടെയും കഥാപാത്രങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നില്ല. എന്നാലിപ്പോൾ പ്രിയ താരങ്ങൾ ആദ്യമായി ഒന്നിച്ചിരിക്കുന്ന ചിത്രം കണ്ടതി​ന്റെ ആവേശത്തിലാണ് ആരാധകർ.

രാജാ റാണിയെന്ന ചിത്രത്തിൽ നസ്രിയ കീർത്തന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ റജീന എന്ന വേഷത്തിൽ ആയിരുന്നു നയൻതാര എത്തിയത്. ആര്യയും ജയിയും ആയിരുന്നു ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തിൽ അടക്കം വലിയ സ്വീകര്യത ലഭിച്ച ചിത്രം ആയിരുന്നു അത്.

രാജാറാണി സംവിധാനം ചെയ്തത് ആറ്റ്ലി ആയിരുന്നു. അതേസമയം, സൂക്ഷ്മദർശിനി എന്ന ചിത്രത്തിലാണ് നസ്രിയ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. താരത്തി​ന്റേതായി ഏറ്റവും പുതിയതായി പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നു അത്. ബേസിൽ ജോസഫ് ആണ് നസ്രിയയുടെ നായക വേഷം കൈകാര്യം ചെയ്യുന്നത്. എം സി ജിതിൻ ആണ് സംവിധാനം നിർവ്വഹിക്കുന്നത്. ഹാപ്പി ഹവേർസ് എൻറർടെയ്മെൻറ്സിൻറെയും എ വി എ പ്രൊഡക്ഷൻസിൻറെയും ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമാണം. നോൺസെൻസ് എന്ന ചിത്രത്തിന് ശേഷം എം സി ജിതിൻ സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് സൂക്ഷ്മദർശിനി. എം സി ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവർ ഒരുക്കിയ കഥക്ക് എം സി ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്ന് ആണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here