‘ക്യാപ്റ്റൻ മില്ലറി’ൽ ധനുഷി​ന്റെ പാട്ട് ഉണ്ടാകും : പുതിയ അപ്ഡേറ്റുമായി ജി വി പ്രകാശ്

0
273

നുഷ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലർ’. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഈ ചിത്രം. പൊങ്കൽ റിലീസായിട്ടാണ് ക്യാപ്റ്റൻ മില്ലെറെത്തുക. അതുകൊണ്ടുതന്നെ ആരാധകർ ആവേശത്തിലുമാണ്. ധനുഷ് നായകനാകുന്ന ക്യാപ്റ്റൻ മില്ലർ സിനിമയുടെ പുതിയൊരു അപ്‍ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ചിത്രത്തിലെ രസകരമായ ഒരു ഗാനം ധനുഷ് പാടും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റൻ മില്ലെററിന്റെ സംഗീത സംവിധായകനായ ജി വി പ്രകാശ് കുമാർ. സംവിധാനം അരുൺ മതേശ്വരാണ് നിർവഹിക്കുന്നത്. പ്രിയങ്ക മോഹനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രവുമാണിത്. തിരക്കഥയെഴുതുന്നതും അരുൺ മതേശ്വരൻ തന്നെയാണ്. ഛായാഗ്രാഹണം നിർവഹിക്കുന്നത് സിദ്ധാർഥാണ്.

Image

അതിനിടെ ക്യാപ്റ്റൻ മില്ലറി​ന്റെ മറ്റൊരു പോ​സ്റ്റർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. റഷ്യൻ വിപ്ലവത്തിൻറെ നേതാവ് ലെനിൻറെ ചിത്രവും ഒപ്പം അരിവാൾ ചുറ്റിക ചിഹ്നത്തിനും അടുത്ത്, ഒരു ഉടുക്ക് കയ്യിൽ പിടിച്ചു നിൽക്കുന്ന ധനുഷി​ന്റെ ചിത്രമാണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നത്. പുറത്തിറങ്ങിയ ഈ പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചനകൾ അനുസരിച്ചു ചിത്രത്തിന്റേതായി ആദ്യം പുറത്തെത്തുന്നത് ഒരു വിപ്ലവ ഗാനം ആയിരിക്കും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

ധനുഷ് ഒരേ സമയം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമയാണ് ”ഡി50”.പ്രഖ്യാപനം മുതൽ ചിത്രത്തിൻറെ ഓരോ അപ്‌ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ചിത്രവുമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റ് ധനുഷ് പങ്കുവച്ചിരുന്നു. ”ചക്രവാളം അടുത്തെത്തുമ്പോൾ ഡി 50ന്റെ ചിത്രീകരണം അവസാന ഘട്ടത്തിൽ ”എന്ന് പറഞ്ഞുകൊണ്ടാണ് നടൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നത്.പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ ആരാധകർ ഒന്നടങ്കം ആവേശത്തിലായിരുന്നു .ചിത്രം ഉടൻ തന്നെ റിലീസിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയിൽ ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം. വെങ്കി അറ്റ്‍ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മലയാളി നടി സംയുക്തയായിരുന്നു നായികയായത്. സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം നിർവഹിച്ചത്. ഗവംശി എസും സായ് സൗജന്യയും ചേർന്നാണ് ‘വാത്തി’ നിർമ്മിച്ചിരുന്നത്. സമുദ്രക്കനിയും പ്രവീണയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here