നില ബേബിയ്ക്ക് കിട്ടിയ സമ്മാനപ്പൊതികള്‍; അന്‍ബോക്‌സിങ് വീഡിയോ വൈറല്‍

0
1014
nila baby

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരേക്കാളും കൂടൂതല്‍ ആരാധകരാണ് മകളായ നില ബേബിക്കുളളത്. അതിനാല്‍ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ നില ബേബിയുടെ ഫോട്ടോയും വീഡിയോകളും വന്‍ തരംഗമായി മാറാറുണ്ട്. മാര്‍ച്ച് 20നായിരുന്നു നില ബേബിയുടെ രണ്ടാം പിറന്നാള്‍. വളരെ ആഘോഷപൂര്‍വ്വം നടന്ന പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

nila baby 2

കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വളരെ ആഘോഷപൂര്‍വ്വം നടത്തിയ പരിപാടിയില്‍ പേര്‍ളിയുടേയും ശ്രീനിഷിന്റേയും കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.കോക്കോമെലന്‍ ഡെക്കറേഷനില്‍ മകള്‍ക്ക് വേണ്ടി ഒരു സിന്‍ഡ്രല പാര്‍ട്ടി തന്നെയാണ് പേര്‍ളിയും ശ്രീനിഷും ഒരുക്കിയത്. മകളുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ടെഡികളും,ബലൂണും,കേക്കും ചോക്ലേറ്റുമൊക്കെയായി അടിച്ചുപൊളിച്ച പരിപാടിയില്‍ പേര്‍ളിയുടേയും ശ്രീനിഷിന്റേയും ഡാന്‍സും ഉണ്ടായിരുന്നു.

sreenish

ഇപ്പോഴിതാ നിലയുടെ പിറന്നാളിന് ലഭിച്ച സമ്മാനങ്ങള്‍ അന്‍ബോക്‌സ് ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇവരുടെ പേര്‍ളി മാണി എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. സമ്മാന പൊതി അഴിക്കാന്‍ അച്ഛന്‍ ശ്രീനിഷിനൊപ്പം ഇരിക്കുകയാണ് കുഞ്ഞു നില ബേബി. ഓരോ സമ്മാന പൊതി അഴിക്കുമ്പോഴും കൗതുകത്തോടെ ചിരിക്കുന്ന നിലയോട് അത് എന്താണ് സമ്മാനം എന്ന് പറഞ്ഞ് കൊടുക്കുകയാണ് ശ്രീനിഷും പേര്‍ളിയും. കാറുകള്‍, ഡ്രസ്, എബിസിഡി ജിംഗ്‌സോ,സോഫ്റ്റ് സെറ്റര്‍,പ്ലേ സ്‌കൂള്‍ ബാഗ് തുടങ്ങിയ സമ്മാനങ്ങളാണ് നില ബേബിക്ക് ലഭിച്ചത്. എന്തായാലും പുതിയ സമ്മാനങ്ങള്‍ കിട്ടിയ സന്തോഷത്തിലാണ് നില ബേബി.

2019 ജനുവരി 17 നായിരുന്നു ശ്രീനിഷുമായി പേളി മാണിയുടെ വിവാഹനിശ്ചയം നടന്നത് . ഇതിനെത്തുടര്‍ന്ന് 2019 മെയ് 5-ന് ഒരു ക്രിസ്ത്യന്‍ വിവാഹവും 2019 മെയ് 8-ന് ഒരു ഹിന്ദു വിവാഹവും നടന്നു. രണ്ട് വര്‍ഷത്തെ ദാമ്പത്യ സുഖം ആസ്വദിച്ച ശേഷം, ദമ്പതികള്‍ മാതാപിതാക്കളെ അനുഗ്രഹിക്കുകയും 2021 മാര്‍ച്ച് 20-ന് സുന്ദരിയായ ഇപ്പോഴത്തെ മലയാളികളുടെ പ്രിയങ്കരിയായ നില ബേബി ജനിക്കുകയും ചെയ്തു. അജിത് കുമാര്‍ നായകനായ വലിമൈ എന്ന ചിത്രമായിരുന്നു പേളി മാണിയുടെ അവസാനമായി അഭിനയിച്ച സിനിമ.

 

LEAVE A REPLY

Please enter your comment!
Please enter your name here