നിഷാദ് കോയയുടെ കഥ മോഷ്ടിച്ചു എന്ന വാദം വ്യാജം : കണ്ടെത്തൽ നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്ക്കയും തമ്മിൽ നടത്തിയ ചർച്ചയിൽ

0
240

ഡിജോ ജോസ് ആന്റണി സംവിധാനം നിർവഹിച്ച് പ്രദർശനത്തിന് എത്തിയ പുതിയ ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ചിത്രം വളരെ വിജയകരമായി പ്രദർശനം തുടർന്നുകൊണ്ട് രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം, ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ ചർച്ചകളിൽ നിലനിൽക്കുന്നുണ്ട്. ചിത്രത്തിന്റെ കഥ മോഷ്ടിക്കപ്പെട്ടതാണ് എന്നാണ് വിവാദങ്ങൾക്കു തുടക്കമിട്ടുകൊണ്ടുവന്ന ആരോപണം. സംവിധായകൻ നിഷാദ് കോയ ആണ് ചിത്രത്തിന്റെ കഥ തന്റേതാണെന്നും അത് മോഷ്ടിച്ചാണ് ഈ സിനിമ ഉണ്ടാക്കിയതെന്നുമുള്ള ആരോപണം മുന്നോട്ടു വെച്ചത്. എന്നാൽ നിഷാദ് കോയ ഉയർത്തിയ ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. സിനിമാ നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്ക്കയും തമ്മിൽ നടത്തിയ ചർച്ചയിലാണ് നിഷാദ് കോയയുടെ ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയത്.

”മലയാളി ഫ്രം ഇന്ത്യ’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് ഷാരിസ് മുഹമ്മദാണ്. കൂടാതെ ഡിജോയ്ക്ക് മുൻപ് ഈ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത് എല്ലാം ശരിയാകും എന്ന സിനിമയുടെ ഛായാ​ഗ്രാഹകൻ ശ്രീജിത്ത് ആണ്. 2021ൽ കോവിഡ് സമയത്ത് ഒരു ഇന്ത്യക്കാരനും പാകിസ്ഥാനിയും ഒരുമിച്ച് ക്വാറ​ന്റെെനിൽ ആകുന്ന ഒരു കഥ ഷാരിസ് ശ്രീജിത്തിനോട് സംസാരിച്ചു, അവർ വഞക്ക് ചെയ്ത ഡ്രാഫ്റ്റുകളെല്ലാം തെളിവായി ഫെഫ്കയും നിർമ്മാതാക്കളുടെ സംഘടനയും പരിശോധിച്ചിട്ടുണ്ട്. ഈ കഥ സിനിമയാക്കാനുള്ള ശ്രമത്തിനിടയിൽ നിർമ്മാതാവ് ഹാരിസ് ദേശമുമായി സംസാരിക്കുന്നതും അദ്ദേഹം അവർക്ക് റോഷൻ മാത്യുവിനെ കോൺടാക്റ്റ് ചെയ്യാൻ സഹായിക്കുന്നുമുണ്ട്. എന്നാൽ ആ ചർച്ചകൾ എങ്ങുമെത്താതെ പോയപ്പോഴാണ് ജന ​ഗണ മന എന്ന സിനിമ നടക്കുമന്നതിനിടെ ഷാരിസ് മുഹമ്മദ് ഇത് ഡിജോയോട് പറയുന്നത്. ഷാരിസ് ഈ സിനിമയുടെ തിരക്കഥയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഡ്രാഫ്റ്റ് പൂർത്തിയാക്കിയത് ശ്രീജിത്ത് എന്ന സംവിധായകന് വേണ്ടിയാണ്, അത് ജന ​ഗണ മനയ്ക്ക് മുൻപാണ്.

മറ്റൊരുി ആകസ്മികത എന്തെന്നാൽ 2313ൽ വടക്കൻ സെൽഫിയെന്ന സിനിമയുടെ സിനിമയുടെ സംവിധായകൻ പ്രജിത്തിന് വേണ്ടി രാജീവ് എന്ന നവാ​ഗത എഴുത്തുകാരൻ ഇതേ കഥ തിരക്കഥയൊരുക്കിയിരുന്നു. അത് നിർമ്മിക്കാനിരുന്നത് പ്രൊഡ്യൂസേർസ് അസോസിയേഷ​ന്റെ മുൻ പ്രസിഡ​ന്റ് എം രഞ്ജിത്താണ്. അതിന് അഡ്വാൻസും നൽകിയിരുന്നു, ദിലീപുമായി സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷെ പല കാരണങ്ങളാൽ ആ സിനിമ നടക്കാതെ പോയി. അതിലെ ആകസ്മികത എന്തെന്നാൽ ആ തിരക്കഥയിലെ പല കാര്യങ്ങളും ഷാരിസ് മുഹമ്മദി​ന്റെ കഥയിൽ വളരെ സാമ്യമായിട്ടുണ്ട്. മറ്റൊരു കാര്യ നിഷാദ് കോയ അയച്ചുകൊടുത്ത സ്ക്രിപ്റ്റി​ന്റെ പിഡിഎഫ് ഇതുവരെ ഡൈൺലോഡ് ആയിട്ടില്ലാത്ത ഒന്നുമാണ്.’ എന്നാണ് ഫെഫ്കയുടെ ജനറൽ സെക്രെറ്ററി ബി ഉണ്ണികൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. നിർമ്മാതാവ് സിയാദ് കോക്കർ, ലി​സ്റ്റിൻ ​സ്റ്റീഫൻ, ഡിജോ ജോസ് ആ​ന്റണി, ഷാരിസ് മുഹമ്മദ് തുടങ്ങിയവരെല്ലാം പത്രസമ്മേളനത്തിൽ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here