ക്ലാസിക് ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു ​ഗാന്ധിമതി ബാലനെന്ന് പ്രതിപ​ക്ഷനേതാവ് വി ഡി സതീശൻ

0
115
xr:d:DAF_eJwFJcc:548,j:2738613003700251237,t:24041012

ന്തരിച്ച പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ഗാന്ധിമതി ബാലന് ആദരാജ്ഞലികള്‍ നേര്‍ന്നുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിയ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു ഗാന്ധിമതി ബാലന്‍ എന്നാണ് വി ഡി സതീശൻ പറഞ്ഞത്. സിനിമയുടെ വാണിജ്യ വിജയം മാത്രം ലക്ഷ്യംവെക്കാതെ അതി​ന്റെ കലാമൂല്യത്തിന് കൂടി വില കല്‍പ്പിച്ച സിനിമാ പ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്ന് പ്രതിപക്ഷ നേതാവ് പറയുകയുണ്ടായി.

‘അനശ്വര സംവിധായകനായ പത്മരാജന് കരുത്തായി നിന്നയാള്‍ എന്നൊരു വിശേഷണം ഗാന്ധിമതി ബാലന് അവകാശപ്പെടാവുന്നതാണ്’. ‘തൂവാനതുമ്പികളും’ ‘മൂന്നാം പക്ക’വുമൊക്കെ കാലാവതിവര്‍ത്തിയായി നില്‍ക്കുമ്പോള്‍ അതിനൊപ്പം ഗാന്ധിമതി ഫിലിംസ് എന്ന പേരുകൂടി മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായെന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിക്കുകയുണ്ടായി. കെ.ജി ജോര്‍ജ്, വേണു നാഗവള്ളി തുടങ്ങി നിരവധി പ്രശസ്ത സംവിധായകരുടെ അനശ്വര ചിത്രങ്ങളുടെ പിന്നണിയിലും ​ഗാന്ധിമതി ബാലനായിരുന്നു നിർമ്മാതാവായും വിതരണക്കാരനായും ഉണ്ടായിരുന്നത്. കൂടാതെ തിരുവനന്തപുരത്തിന്റെ സാഹിത്യ സാംസ്‌കാരിക സാമൂഹിക മേഖലകളിലും ഗാന്ധിമതി ബാലന്‍ ഒരു നിറസാന്നിധ്യമായി നിന്നിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍പങ്കുചേരുന്നുവെന്നും വി.ഡി സതീശന്‍ പറയുകയുണ്ടായി.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബാല​ന്റെ അന്ത്യം. 66 വയസായിരുന്നു അദ്ദേഹത്തിന്. കെ.ജി. ജോർജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം ഗാന്ധിമതി ബാലന്റെ നിർമ്മാണത്തിൽ എത്തിയ സിനിമ ആയിരുന്നു. ബാലചന്ദ്ര മേനോൻ, ജെ. ശശികുമാർ, വേണു നാഗവല്ലി, പത്മരാജൻ, ജോഷി ചിത്രങ്ങൾക്ക് ബാലൻ നിർമാതാവായിട്ടുണ്ട്. മുപ്പതോളം സിനിമകളുടെ നിർമാണവും വിതരണവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ ആയും ഗാന്ധിമതി ബാലൻ പ്രവർത്തിച്ചിരുന്നു. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ രൂപീകരണത്തിലും അദ്ദേഹം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യം ആയിരുന്നു ബാലൻ . പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും സജീവം. 63 വയസിൽ ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനമായി വളർത്തി. ഇവന്റ്സ് ഗാന്ധിമതി എന്ന ഇവന്റ്മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ നാഷനൽ ഗെയിംസ് അടക്കം നിരവധി വലിയ പരിപാടികൾ സംഘടിപ്പിച്ച ഒരു മികച്ച സംഘാടകൻ കൂടിയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here