ധനുഷ് ചിത്രത്തിന്‍റെ ചിത്രീകരണം പൊലീസ് നിർത്തിവെപ്പിച്ചു

0
164

നുഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡി 51’. ചിത്രത്തെ സംബന്ധിച് ഒരു വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. ധനുഷിന്‍റെ ചിത്രത്തിന്‍റെ ചിത്രീകരണം പൊലീസ് നിർത്തിവെപ്പിച്ചതായാണ് വാർത്തകൾ. ചിത്രീകരണം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇടപെട്ട് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.

ചിത്രത്തി​ന്റെ ഷൂട്ടിങ് കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തെത്തുടർന്ന് തിരുപ്പതി നഗരത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പിന്നീട് ക്ഷേത്രത്തിലേക്കുള്ള ഭക്തരെ പൊലീസ് വഴിതിരിച്ചുവിടുകയായിരുന്നു. അസൗകര്യത്തെക്കുറിച്ച് ഭക്തർ പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു പൊലീസ് ഷൂട്ടിങ് നിർത്തിവെക്കാൻ അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടത്. എന്നാൽ പൊതുസ്ഥലത്ത് ചിത്രീകരിക്കുന്നതിന് ആവശ്യമായ അനുമതികൾ നേരത്തെ തന്നെ നേടിയായിരുന്നു ചിത്രീകരണം നടത്തിയിരുന്നത് എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ശേഖർ കമ്മുല സംവിധാനം നിർവഹിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഡി 51’. ചിത്രത്തിൽ നുഷിനൊപ്പം നാഗാർജുന, രശ്മിക മന്ദാന എന്നിവരും വേഷമിടുന്നുണ്ട്.

ധനുഷ് നായകനായി പുറത്തെത്തിയ അവസാന ചിത്രം ക്യാപ്റ്റൻ മില്ലർ ആണ്. പ്രദർശനത്തിന് ശേഷം വളരെയധികം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. പ്രകടനംകൊണ്ട് എന്നും ആരാധകർക്ക് വിസ്മയം കാഴ്ചവെക്കുന്ന താരം കൂടിയാണ് ധനുഷ്, ആ പതിവ് ഇത്തവണയും തെറ്റിച്ചിട്ടില്ല. ചിത്രം സംവിധാനം ചെയ്തത് അരുണ്‍ മതേശ്വരനാണ്. ധനുഷ് നായകനായെത്തിയ ക്യാപ്റ്റൻ മില്ലര്‍ ചിത്രത്തില്‍ നായികയായി എത്തിയത് പ്രിയങ്ക അരുള്‍ മോഹണ് ആണ്. ഒപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിർവഹിച്ചത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.

പ്രേക്ഷകര്‍ അത്യധികം ആകാംക്ഷയോടെ കാത്തിരുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒരു മികച്ച സൃഷ്ടിതന്നെയാണെന്നായിരുന്നു വന്ന അഭിപ്രായങ്ങൾ. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന പ്രേക്ഷകരുടെ കുറിപ്പുകളില്‍ നിന്ന് അത് വ്യക്തവുമായിരുന്നു. അഭിനയ പ്രകടനം കൊണ്ട് ധനുഷ് വിസ്‍മയിപ്പിക്കുന്നു എന്നാണ് സിനിമയുടെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ക്യാപ്റ്റൻ മില്ലറിന് ലഭിച്ചിരുന്ന പ്രതികരണങ്ങള്‍. കൂടാതെ സിനിമയുടെ മേക്കിങ്ങിലെ മികവും പ്രശംസയ്ക്ക് അർഹമായിരുന്നു. ആക്ഷൻ രംഗങ്ങളിലും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. കൂടാതെ വളരെ മനോഹരമായ വിഷ്വൽസും സിനിമയുടെ ഭംഗി വർധിപ്പിച്ചിരുന്നു. പശ്ചാത്തല സംഗീതം പ്രേക്ഷകരെ ത്രസിപ്പിക്കുന്നതാണെന്നാണ് ക്യാപ്റ്റൻ മില്ലര്‍ കാണ്ടവര്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെയ്ക്കുന്ന കുറിപ്പുകളിൽ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here