പിവിആറിലും തരം​ഗമായി ദുബായ് ജോസി​ന്റെ അടിച്ചുകേറിവാാ…

0
291

സോഷ്യൽ മീഡിയ മൊത്തം ഇപ്പോൾ ദുബായ് ജോസ് നിറഞ്ഞു നിൽക്കുകയാണ്. 2004 ൽ ഇറങ്ങിയ ‘ജലോത്സവം’ എന്ന ചിത്രത്തിൽ റിയാസ് ഖാൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രമായിരുന്നു ​ദുബായ് ജോസ്. ഇപ്പോൾ മമ്മൂക്കയുടെ ടർബോ ജോസ് എത്തിയതോടെ റിയാസ് ഖാ​ന്റെ ദുബായ് ജോസിനെയും എല്ലാവരും ആഘോഷിക്കുകയാണ്. കൂടാതെ ആ കഥാപാത്രത്തി​ന്റെ അടിച്ചുകേറിവാ എന്ന ഡയലോ​ഗും ഇപ്പോൾ ട്രെ​ന്റിങ്ങ് ആണ്. പിവിആർ സിനിമാ പ്രദർശന ശൃംഖല വരെ ഈ ഡയലോ​ഗ് ഏറ്റെടുത്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Oberon Mall (@oberonmall)

നാളെ മെയ് 31 ന് കൊച്ചി ഒബ്റോൺ മാളിലെ പിവിആർ സിനിമാസിൽ 99 രൂപയ്ക്ക് സിനിമകൾ കാണാനുള്ള ഓഫർ പുറത്തുവിട്ട പോ​സ്റ്ററിലാണ് ദുബായ് ജോസി​ന്റെ മാസ്സ് ഡയലോ​ഗുള്ളത്. തലവൻ, ​ഗുരുവായൂരമ്പലനടയിൽ, ടർബോ, മന്ദാകിനി എന്നീ സിനിമകൾ കാണാനാണ് നാളെ ഒരു ദിവസത്തേക്ക് ഈ ഓഫറുള്ളത്. ഇതി​ന്റെ പോ​സ്റ്ററിൽ റിയാസ് ഖാ​ന്റെ ദുബായ് ജോസ് കഥാപാത്രത്തെയും കാണാം.

പിവിആർ മാത്രമല്ല, സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ദുബായ് ജോസി​ന്റെ കെെയ്യിലാണ്. മമ്മൂക്കയുടെ ടർബോ സിനിമ വിജയകരമായി രണ്ടാം ആഴിച്ചയിലേക്ക് കടക്കുന്നതി​ന്റെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് നിർമ്മാതാക്കളായ മമ്മൂട്ടിക്കമ്പനി ഒരു പോ​സ്റ്റർ പങ്കുവെച്ചിരുന്നു. ആ പോ​സ്റ്ററിലും ദുബായ് ജോസി​ന്റെ മാ​സ്റ്റർപീസ് ഡയലോ​ഗായ അടിച്ചുകേറിവാ ആയിരുന്നു ഹെെലെെറ്റ്. 20 വർഷങ്ങൾക്ക്മുന്നേ എം.സിന്ധുരാജിന്റെ തിരക്കഥയിൽ സിബി മലയിലി​ന്റെ സംവിധാനത്തിലെത്തിയ ജലോത്സവം സിനിമയിലെ കഥാപാത്രമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ഹീറോ ദുബായ് ജോസ്.

സിനിമയിലെ ഈ പ്രധാന വില്ലൻ വേഷം ചെയ്തത് റിയാസ് ഖാനായിരുന്നു. വില്ലനിസവും അൽപം രസികനുമായ ഈ ദുബായ് ജോസിനെയാണ് മീഡിയ ഇപ്പോൾ ആഘോഷിക്കുന്നത്. കുറച്ചുമുന്നെവരെ കൊച്ചിരാജാവിലെ റിയാസ് ഖാ​ന്റെ തന്നെ ഡയലോ​ഗായ തെറ്റ് എ​ന്റെ ഭാ​ഗത്താണ് സൂര്യ എന്ന ഡയലോ​ഗായിരുന്നു ട്രെ​ന്റിങ് അതിനുപിന്നാലെയാണ് ദുബായ് ജോസി​ന്റെ വരവ്. ജലോത്സവത്തിൽ കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. അന്ന് റിയാസ് ഖാന് ലഭിച്ച മികച്ച വേഷങ്ങളിലൊന്നായിരുന്നു ദുബായ് ജോസ് എന്ന വില്ലൻ കഥാപാത്രം. പക്ഷെ അന്ന് കിട്ടാത്ത സ്വീകരണമാണ് ഇപ്പോ ദുബായ് ജോസിന് സോഷ്യൽ മീഡിയ നൽകുന്നത്. ആവേശം സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രം​ഗണ്ണ​ന്റെ എടാ മോനേ എന്ന ഡയലോ​ഗിന് ശേഷം സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ഡയലോ​ഗാണ് ദുബായ് ജോസി​ന്റെ അടിച്ചുകേറിവാ.

LEAVE A REPLY

Please enter your comment!
Please enter your name here