രാജീവ് കഥപറയാൻചെന്നത് ദിലീപി​ന്റെ ‘മെെ സാ​ന്റാ’ ലൊക്കേഷനിൽ, അതി​ന്റെ നിർമ്മാതാവ് നിഷാദ് കോയയും

0
292

ഡിജോ ജോസ് ആ​ന്റണി സംവിധാനം ചെയ്ത് പ്രദർശനത്തിനെത്തിയ ‘മലയാളി ഫ്രം ഇന്ത്യ’ എന്ന സിനിമയുടേതുമായി സാമ്യമുള്ള തിരക്കഥ വർഷങ്ങൾക്ക് മുൻപ് 2014 കാലഘട്ടത്തിൽ എഴുതിയ ആളാണ് രാജീവ്. കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് രാജീവിനെക്കുറിച്ചു സിനിമാലോകം കൂടുതൽ അറിഞ്ഞത്. രാജീവിന്റെയും നിഷാദ് കോയയുടെയും ഷാരിസ് മുഹമ്മദിന്റെയും കഥയ്ക്കും തിരക്കഥയ്ക്കുമെല്ലാം തമ്മിൽ സാമ്യതകളുണ്ട്. അതേസമയം ഈ തിരക്കഥ പൂർത്തിയാക്കിയ ശേഷം കഥ ദിലീപിനോട് പറയാനായി രാജീവ് പോകുന്നത് ‘മൈ സാ​ന്റാ’ എന്ന ചിത്രത്തിന്റെ ഊട്ടിയിലെ ലൊക്കേഷനിലേക്ക് ആയിരുന്നു. അന്ന് ആ സിനിമയുടെ നിർമ്മാതാവായിരുന്നത് നിഷാദ് കോയ ആയിരുന്നു. സാധ്യതകൾ മുന്നിൽ ഉണ്ടെങ്കിലും അവിടെവെച്ച് ഒരു ഷെയറിങ് നടന്നിട്ടുണ്ടോയെന്നു രാജീവിന് അറിയുകയോ രാജീവ് പറയുകയോ ചെയ്യുന്നില്ല.

രാജീവിന്റെ വാക്കുകൾ…

”ഞാൻ എഴുതിയ തിരക്കഥ വായിച്ചിട്ട് ആരും മോശമാണെന്നു പറഞ്ഞിട്ടില്ല, എനിക്ക് എഴുതാൻ നല്ല കഴിവുണ്ടെന്നുതന്നെയാണ് പറഞ്ഞത്. പ്രജിത്തേട്ടനും പറഞ്ഞിരുന്നു, അദ്ദേഹം വിചാരിച്ചതിലും അപ്പുറം ഞാൻ നന്നായി എഴുതിയിട്ടുണ്ടെന്ന്. ദിലീപേട്ടനും തിരക്കഥ നല്ലതാണെന്ന് പറഞ്ഞിരുന്നു. പാകിസ്ഥാൻകാരനാണ് നായകനെങ്കിലും കഥ ഇഷ്ട്ടമായി നമ്മുക്കിത് ചെയ്യാമെന്നാണ് ദിലീപേട്ടൻ തിരക്കഥ വായിച്ചിട്ട് പറഞ്ഞത്.

2019 ൽ ഊട്ടിയിൽ മൈ സാ​ന്റാ എന്ന സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നു ഞാൻ കഥ പറയാൻ പോയത്. അന്ന് പ്രൊഡക്ഷനിൽ നിഷാദ് കോയ ഉള്ള സമയമാണ്. പക്ഷെ അവിടുന്ന് കഥ ചോർന്നോ എന്നൊക്കെ ചോദിച്ചാൽ അതിനെക്കുറിച്ച് എനിക്ക് അറിയില്ല. അവിടെവെച്ച് ഷെയറിങ് നടന്നോ എന്നുമെനിക്ക് അറിയില്ല. പക്ഷെ അന്ന് നിഷാദ് കോയയെ ഒന്നും ലൊക്കേഷനിൽവെച്ച് കണ്ടിട്ടുണ്ടായിരുന്നില്ല. ഞാൻ രണ്ടുദിവസം ഊട്ടിയിൽ ഉണ്ടായിരുന്നു.

രണ്ടാമത്തെ ദിവസമാണ് ദിലീപേട്ടന്റെ അടുത്ത് കഥ പറയാൻ പോകുന്നത്. കഥ പറയാൻ ഞാൻ വളരെ മോശമായിരുന്നു, അദ്ദേഹം ഉറങ്ങിപോവുകയൊക്കെച്ചെയ്തു. അപ്പോൾ ഏകദേശം നൂറുപേജുള്ള സ്ക്രിപ്റ്റ് ദിലീപേട്ടൻ ഒറ്റയിരുപ്പിൽ വായിക്കുകയാണ് ചെയ്തത്. അന്ന് കഥ വായിക്കുന്നതിനു മുൻപ് ദിലീപേട്ടനോട് ഇതിനെക്കുറിച്ചു ഫോണിൽ സംസാരിച്ചിരുന്നു. എന്നോട് ദിലീപേട്ടൻ പറഞ്ഞു സംഭവം ഓക്കെ ആണ് രഞ്ജിത്തേട്ടനോട് സംസാരിച്ചോളാം എന്ന്. എന്നിട്ട് അന്ന് രാത്രിതന്നെ രഞ്ജിത്തേട്ടനെ ദിലീപേട്ടൻ വിളിച്ചു, എന്നിട്ടു പറഞ്ഞു ആ സിനിമ ചെയ്യാമെന്ന്. അന്ന് രാത്രി ഞാൻ അവിടെത്തന്നെ നിന്നതായിരുന്നു, അപ്പോൾ രഞ്ജിത്തേട്ടൻ എന്നെയും വിളിച്ചു പറഞ്ഞു ദിലീപ് സിനിമ ചെയ്യാൻ സമ്മതിച്ചിട്ടുണ്ട്, എല്ലാം സെറ്റാണ് നമ്മുക്ക് ചെയ്യാമെന്ന്. അതുകേട്ടതിന്റെ പിറ്റേന്നുതന്നെ ഞാൻ തിരിച്ചുപോന്നു.”

LEAVE A REPLY

Please enter your comment!
Please enter your name here