രശ്മികയ്ക്ക് പിറന്നാൾ സമ്മാനവുമായി ‘പുഷ്പ 2’ നിർമ്മാതാക്കൾ : സ്പെഷ്യൽ പോ​സ്റ്റർ

0
142
xr:d:DAF_eJwFJcc:506,j:1440449868808954354,t:24040506

പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ’ രണ്ടാം ഭാഗം. അല്ലു അർജുൻ നായകനായി എത്തിയ ആദ്യ ഭാഗം തെന്നിന്ത്യയിലെ പുറത്തുമായി വലിയ ഓളമാണ് തീർത്തത്. അതേസമയം നായികയായി അല്ലുവിനൊപ്പം ചിത്രത്തിലെത്തിയത് രശ്‌മിക മന്ദനാ ആയിരുന്നു. ഇപ്പോൾ താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചു രണ്ടാം ഭാഗത്തിലെ രശ്മികളുടെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. പച്ച സാരിയുടുത്തുകൊണ്ട് നിൽക്കുന്ന താരത്തിന്റെ രൂക്ഷനോട്ടത്തോടുകൂടിയുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിൻറെ തന്നെ ഹൃദയസ്പന്ദനമായ ശ്രീവള്ളി ക്ക് പിറന്നാൾ ആശംസകൾ നേരുന്നു എന്നാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mythri Movie Makers (@mythriofficial)

അതേസമയം ചിത്രത്തി​ന്റെ ഒരു പ്രധാന അപ്ഡേറ്റ് നിർമ്മാതാക്കൾ അടുത്തിടെ പങ്കുവെച്ചിരുന്നു. ‘പുഷ്പ2: ദി റൂളി’ൻ്റെ ടീസർ ഏപ്രിൽ എട്ടിന് പുറത്തിറങ്ങുമെന്നാണ് അവർ അറിയിക്കുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തി​ന്റെ ആദ്യഭാ​ഗം ഏറെ പ്രേക്ഷകശ്രദ്ധയും പുരസ്കാരങ്ങളും നേടിയിരുന്നു. അതേസമയം, ടീസറി​ന്റെ തീയതിക്കൊപ്പം ഒരു പുതിയ പോ​സ്റ്ററും നിർമ്മാതാക്കളായ മെെത്രി മൂവി മേക്കേർസ് പങ്കുവെച്ചിരുന്നു. ചിലങ്കയണിഞ്ഞ ഒരു കാൽ ആണ് പോ​സ്റ്ററിലുണ്ടായിരുന്നത്.

അല്ലു അർജുന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കുന്നത്. 2024 ഓഗസ്റ്റ്‌ 15-ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. 2021-ൽ പുറത്തിറങ്ങി പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യയിലുടനീളമുള്ള സിനിമാപ്രേമികൾ വെെറലാക്കിയിരുന്നു. നടൻ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധനേടി. അല്ലു അർജുന് മികച്ച നടനുള്ള ദേശീയ അവാർഡും നേടിക്കൊടുത്ത ചിത്രമായിരുന്നു പുഷ്പ ആദ്യഭാ​ഗം. മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രം എന്ന രീതിയിലും പുഷ്പയുടെ രണ്ടാം ഭാഗം എന്ന രീതിയിലും പുഷ്പ 2-വിലുള്ള പ്രതീക്ഷ വളരെ അധികമാണ്.

ഇതുവരെ പുറത്തിറങ്ങിയ ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ഗംഭീര വരവേൽപ്പ് ആണ് പ്രേക്ഷകർ നൽകിയത്. സുകുമാർ സംവിധാനം നിർവ്വഹിക്കുന്ന പുഷ്പ 2 നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. അല്ലു അർജുൻ, രശ്മിക മന്ദന, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ ആയെത്തുന്നത് മിറെസ്‌ലോ കുബ ബ്രോസെകാണ്. പുഷ്പ്പയുടെ രണ്ടാ ഭാ​ഗത്തി​ന്റെ ഒരു ​ഗ്ലിംപ്സ് കഴിഞ്ഞ വർഷം നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. യൂട്യൂബിലെ പല റെക്കോർഡുകളും തകർത്തുകൊണ്ടാണ് അന്ന് ആ ​ഗ്ലിംപ്സ് കുതിച്ചുകയറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here