”സുരേഷ് ഏട്ടനുമായുള്ള ബന്ധം സിനിമപരമല്ല”; നടി ജോമോൾ

0
1109

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് മലയാള ചലചിത്രരംഗത്തേക്ക് കടന്നു വന്ന നടിയാണ് ജോമോൾ. എന്റെ സ്വന്തം ‘ജാനകി കുട്ടി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ജോമോൾ സംസ്ഥാന സർക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നേടി. നിറം, മയിൽപിലീകാവ്, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ ചിത്രത്തിലും ജോമോൾ എന്ന നടിയുടെ അഭിനയ മികവ് മലയാളികൾ കണ്ടതാണ്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന ജോമോൾ ഇപ്പോൾ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

”സുരേഷ് ഏട്ടനുമായുള്ള ബന്ധം എന്നാൽ സിനിമപരമായ ബന്ധമല്ല. അതിന് അപ്പുറമാണ്. പലപ്പോഴും ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാറുണ്ട്. ചില കാര്യം സംസാരിക്കുമ്പോൾ, പറ്റില്ല സുരേഷേട്ടാ എന്റെ പോയിന്റ് ഓഫ് വ്യൂ ഇങ്ങനെയാണെന്ന് പറയും. അപ്പോൾ സുരേഷേട്ടന് ദേഷ്യം വരും. പിന്നെ ഞാൻ ഒന്നു കൂളാകുന്നതു വരെ പിന്നെ കോൾ ചെയ്യില്ല. ഇങ്ങോട്ട് വിളിച്ചാൽ കോൾ എടുക്കും. സംസാര രീതിയിൽ അന്നു പറഞ്ഞതിൽ പിണക്കമുണ്ട് എന്നു സുരേഷേട്ടന് മനസിലാവാൻ വേണ്ടി തന്നെ ഞാൻ സംസാരിക്കുമെന്ന് ജോമോൾ പറയുന്നു. ഞങ്ങൾ തമ്മിലുള്ള പിണക്കങ്ങളൊക്കെ ചേച്ചിയ്ക്കും അറിയാം. ഞാൻ എന്റെ പോയിന്റ് ഓഫ് വ്യൂ മാറ്റി സംസാരിക്കില്ലെന്ന്”. ജോമോൾ പറഞ്ഞു.

”സുരേഷ് ഗോപി ആക്ടർ, സുരേഷ് ഗോപി പൊളിറ്റീഷ്യൻ അങ്ങനെ ഒരു തോന്നൽ എനിക്ക് ഇപ്പോഴും ഇല്ല. എല്ലാ കാര്യങ്ങളെക്കുറിച്ചും രസകരമായി സംസാരിക്കുന്ന ഒരാളാണ് സുരേഷേട്ടൻ. അത് ഇംഗ്ലീഷിലാവട്ടെ മലയാളത്തിലാവട്ടെ… അപ്പോഴാണ് ഞാൻ ആലോചിക്കുന്നത്. ഈ കാര്യം ഇങ്ങനെയും പ്രസന്റ് ചെയ്യാമെന്ന്. ചില കാര്യങ്ങൾ സുരേഷട്ടൻ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് സുരേഷേട്ടനും ഞാൻ പിടിച്ച മുയലിന് നാല് കൊമ്പെന്ന് ഞാനും പറയും”. എന്നും ജോമോൾ പറഞ്ഞു.

നടിയുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജോമോൾ പറയുന്നത്. അന്ന് ഒളിച്ചോടിയത് ഒരു പക്ഷേ ഇന്നായിരുന്നെങ്കിൽ നടക്കില്ലായിരുന്നു എന്നാണ്.

ചില കാര്യങ്ങൾ ആലോചിച്ച് ചെയ്യാൻ നിന്നാൻ നടക്കില്ല. പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട്. പെണ്ണിന്റെ ഉള്ളിൽ ഒരു ധൈര്യം ഉണ്ട്. ചില കാര്യങ്ങൾ ചിലർ ചെയ്യുമ്പോൾ ഞാൻ വിചാരിച്ചിട്ടുണ്ട്. എന്തൊരു ധൈര്യമാണ് അവർക്ക് ഇത് ചെയ്യാൻ എന്ന്. അതുപോലെ മറ്റുള്ളവർ എന്നെപ്പറ്റി വിചാരിക്കുന്ന ചില കാര്യങ്ങൾ ഞാനും ചെയ്തിട്ടുണ്ട് എന്റെ ലൈഫിൽ. എന്റെ ജീവിതത്തിൽ ചില കാര്യങ്ങൾ ഇങ്ങനെ നടന്നിട്ടുണ്ടെന്ന് എന്റെ മക്കൾ അറിയുന്നത് ജെബി ജംഗ്ഷൻ എന്ന പരിപാടിയിലൂടെയാണെന്നും താരം വ്യക്തമാക്കി. അതിനുശേഷം അവർ എന്നോട് ഇങ്ങോട്ട് പല കാര്യങ്ങളും ചോദിക്കാറുണ്ടെന്നും ജോമോൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here