പിറന്നാൾദിനത്തിൽ പ്രഭാസിന് സർപ്രെെസ് ഇമോജിയുമായി ‘സലാർ’ ടീം

0
139

പാൻ ഇന്ത്യൻ സിനിമയായ ‘ബാഹുബലി’ എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർ പ്രഭാസ് എന്ന നടനെ ഏറ്റെടുത്തത്. ബാഹുബലി രണ്ടാം ഭാഗത്തിലൂടെ താരത്തിന് നിരവധി ആരാധകരെയാണ് കേരളത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചത്. രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രങ്ങളിലൂടെയാണ് പ്രഭാസ് എന്ന നടൻ ഒരു പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർന്നത്. ഇന്ന് താരത്തിന്റെ പിറന്നാൾ ആണ്.

പിറന്നാൾ ദിനത്തിൽ താരത്തിന്റെ പ്രത്യേക ഇമോജി ട്വിറ്ററിൽ തരംഗമാവുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പ്രഭാസ് നായകനായെത്തുന്ന സലാർ ചിത്രത്തിന്റെ ടീം ആണ് ഈ പ്രത്യേക സമ്മാനം ഒരുക്കിയത്.

 

View this post on Instagram

 

A post shared by Hombale Films (@hombalefilms)

താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് ആരാധകർ നടത്തിയത്. പിറന്നാളിന്റെ തലേ ദിവസംതന്നെ ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടി പ്രഭാസിന്റെ പടുകൂറ്റൻ ചിത്രത്തിന് മുന്നിൽ പാട്ടും ഡാൻസുമായി ആഘോഷമാരംഭിച്ചിരുന്നു. ഒരു ദിവസം മുന്നേ തന്നെ ജപ്പാനിലെ ആരാധകരുടെ ആഘോഷവും നടന്നിരുന്നു.

‘ബാഹുബലി’, ‘സാഹോ’, ‘ആദിപുരുഷ്’ എന്നീ സിനിമകളിലൂടെ ബോക്‌സോഫീസിൽ ആദ്യദിനം നൂറുകോടി കളക്ഷനെന്ന അപൂർവ നേട്ടം പ്രഭാസ് എന്ന നടന് സ്വന്തമാണ്. വിജയ് മാത്രമാണ് പ്രഭാസിനൊപ്പം ഈ നേട്ടം കൈവരിച്ച മറ്റൊരു താരം. ‘കൽക്കി’, ‘സലാർ’ എന്നിങ്ങനെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇനി പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.

പ്രേക്ഷകർ അതിയായ ആകാംക്ഷയോടെയാണ് ഈ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. ബോക്‌സോഫീസിൽ വലിയ ചലനം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. റിബൽ സ്റ്റാർ എന്നാണ് താരത്തെ പൊതുവെ അറിയപ്പെടുന്നത്.

ദക്ഷിണേന്ത്യയിൽ മാത്രമല്ല, ഇന്ത്യയാകെ ആരാധകരുള്ള ഒരു താരമാണ് പ്രഭാസ്. ഇന്ത്യൻ സിനിമയിലെ തന്നെ മോസ്റ്റ് എലിജിബിൽ ബാച്ചിലർ ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ, അത് സാക്ഷാൽ പ്രഭാസ് ആണെന്നാണ് ആരാധകരുടെ പക്ഷം. താരത്തിന്റെ ഓരോ ചിത്രത്തിന്റെ റിലീസ് സമയത്തും അദ്ദേഹത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകളും സജീവമാകാറുണ്ട്. എന്നാൽ, ഇത്തരം വർത്തകളോടും ചോദ്യങ്ങളോടും താരം പ്രതികരിക്കാറില്ല. എങ്കിലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് വൈകാതെ ഉണ്ടാകും എന്ന് മാത്രമായിരിക്കും പ്രഭാസ് നൽകുന്ന മറുപടി. ഇപ്പോൾ താരം വൈകാതെ തന്നെ വിവാഹിതനാകുമെന്ന് അദ്ദേഹത്തിന‍്റെ പിതൃസഹോദരി ശ്യാമള ദേവി പറഞ്ഞിരിക്കുകയാണ്. പ്രഭാസിന്റെ വിവാഹം ഉണ്ടാകുമെന്നും അധികം വൈകില്ലെന്നുമാണ് ശ്യാമള ദേവി പ്രേക്ഷകരോട് വ്യക്തമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here