ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കത്തിൽ കാര്യമായ നിയന്ത്രണം വേണമെന്ന് സൽമാൻഖാൻ

0
451

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കത്തിൽ കാര്യമായ നിയന്ത്രണം വേണമെന്ന് ബോളിവുഡ് നടൻ സൽമാൻ ഖാൻ. നഗ്‌നത, മോശം വാക്കുകൾ, അശ്ലീല ഉള്ളടക്കം എന്നിവ ഒടിടികളിൽ അമിതമാകുന്നുണ്ടെന്നും ഇതിൽ ഒരു വൃത്തിയാക്കൽ ഉണ്ടായാൽ കൂടുതൽ ആളുകൾ ഒടിടിയിലേക്ക് എത്തുമെന്നും നടൻ പറഞ്ഞു. മുംബൈയിൽ നടന്ന മാധ്യമ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

’14 അല്ലെങ്കിൽ 15 വയസുള്ള ഒരു ആൺകുട്ടി ഒടിടിയിലെ ഈ ഉള്ളടക്കം കണ്ടാലോ? പഠനത്തിന്റെ മറവിൽ നിങ്ങളുടെ മകൾ ഇത് കണ്ടാലോ? നിങ്ങൾ അതിനോട് യോജിക്കുന്നുണ്ടോ? അതുകൊണഅടു തന്നെ ഒടിടിയുടെ ഉള്ളടക്കം പരിശോധിക്കണം അത് വൃത്തിയായാൽ കൂടുതൽ ആളുകൾ ഒടിടി കാണും’. എന്ന് സൽമാൻ ഖാൻ പറഞ്ഞു.

‘കിസി കാ ഭായ് കിസി കി ജാനി’യാണ് സൽമാൻ ഖാന്റെ അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. പൂജ ഹെഡ്ഗ, ഷെഹ്നാസ് ഗിൽ, രാഘവ് ജുയൽ, സിദ്ധാർത്ഥ് നിഗം എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം 2023 ഏപ്രിൽ 21 ന് തിയേറ്ററുകളിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here