‘സിനിമ പുറത്തിറങ്ങാതെ ആ സിനിമയിൽ അഭിനയിച്ച കാര്യം പുറത്തു പറയില്ല’; സാനിയ ഇയ്യപ്പൻ

0
222

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നായികമാർക്കിടയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. തന്റെ അമ്മയുടെ സപ്പോർട്ട് ഒന്നുകൊണ്ടു മാത്രമാണ് സിനിമയിൽ തനിക്ക് ഒരു ഇടം കണ്ടെത്താനായതെന്ന് താരം മുൻപും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തുടക്ക കാലത്ത് താൻ കരിയറിൽ എടുത്ത തീരുമാനത്തെ കുറിച്ച് മനസു തുറക്കുകയാണ് താരം. ഒരു സിനിമയിൽ അഭിനയിച്ച് അത് പുറത്തിറങ്ങും വരെ താൻ സിനിമയിൽ അഭിനയിച്ചു ന്നെ കാര്യം പുറത്തു പറയില്ല എന്നാണ് താരം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാനിയ ഇക്കാര്യം വ്യക്തമാക്കിയത്. പൃഥിരാജ് നായകനായ എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അക്കാര്യം പലർക്കും അറിയില്ല. പാർവതി ചേച്ചിയുടെ ചെറുപ്പകാലമായിരുന്നു ഞാൻ അഭിനയിച്ചത്. പക്ഷേ താൻ അഭിനയിച്ച പല ഭാഗങ്ങളും സിനിമയിൽ നിന്ന് കട്ട് ചെയ്ത് മാറ്റി.

മാത്രമല്ല, കേഴിക്കോട് മാളിൽ വച്ചുണ്ടായ അനുഭവത്തെ കുറിച്ചും താരം മനസു തുറന്നു. പലരും സാനിയ ഇങ്ങനെ നടക്കുന്നതുകൊണ്ടാണ് കയറി പിടിച്ചതെന്ന് പറയുന്നു. എന്നാൽ സമാന അനുഭവം ഉണ്ടായ ഗ്രേസ് നല്ല വസ്ത്രം ഇട്ടു നടക്കുന്നു അതുകൊണ്ട് ഗ്രേസിന് സംഭവിച്ചത് മോശമായിപ്പോയി. എന്ത് ചിന്താഗതിയാണ്, എങ്ങനെയാണ് അങ്ങനെ ചിന്തിക്കാൻ സാധിക്കുന്നത്, അതിലെ ലോജിക് എന്താണെന്നും സാനിയ ചോദിക്കുന്നു. തന്റെ അനുഭവത്തിൽ വിദ്യഭ്യാസമാണ് പ്രധാനപ്പെട്ടത് എന്ന് വിശ്വസിക്കുന്നില്ല. എത്ര വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞാലും നമ്മൾ വളർന്നു വന്ന രീതിയും നമ്മൾ എങ്ങനെയാണ് കാര്യങ്ങൾ മനസിലാക്കുന്നത് എന്നതും നമ്മളുടെ കാഴ്ചപ്പാട് അനുസരിച്ചിരിക്കും കാര്യങ്ങൾ.

സ്‌കൂളിൽ പോകുമ്പോൾ പാവടയ്ക്ക് ഇത്രയേ ഇറക്കമുള്ളോ എന്ന് ആളുകൾ ചോദിച്ചിട്ടുണ്ട്.മാത്രമല്ല, ഒരു അധ്യാപകൻ അഴിഞ്ഞാടാൻ വിടുകയാണോ കുട്ടിയേ? ഡാൻസിനും മറ്റും വിട്ടോ സ്‌കൂളിൽ വിടണ്ട എന്ന് അമ്മയോട് ചോദിച്ചിട്ടുണ്ടെന്നും സാനിയ പറയുന്നു. വ്യക്തിത്വം എന്നത് സ്വയം ഉണ്ടാക്കിയെടുക്കേണ്ടതാണെന്നുെ അതാരും പഠിപ്പിച്ച് തരേണ്ടതല്ലെന്നും സാനിയ പറയുന്നു.

അതേസമയം കോഴിക്കോട് വച്ചുണ്ടായ സംഭവത്തിൽ പലരും വീഡിയോയുടെ കമന്റിൽ പറയുന്നത് താൻ അടിച്ചത് തെറ്റായ ആളെയാണ് എന്നാണ് സാനിയ ചൂണ്ടിക്കാണുന്നത്. നിങ്ങൾ അവിടെ ഉണ്ടായിരുന്നുവോ? നിങ്ങൾ കണ്ടിട്ടുണ്ടോ?

മാത്രമല്ല, അടികൊണ്ട ആള് ചിരിക്കുകയായിരുന്നു. ഒരാൾ അടിച്ചാൽ എന്തിനാണ് അടിച്ചത് എന്നല്ലേ ചോദിക്കുന്നത്. ആ സംഭവത്തിന് ശേഷം ആൾക്കൂട്ടത്തിന് ഇടയിലേക്ക് പോകുമ്പോൾ ഭയമുണ്ടെന്നും സാനിയ പറയുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here