പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപികിൽ വേഷമിടാൻ സത്യരാജ് എത്തില്ല : വാർത്തയിൽ പ്രതികരിച്ച് താരം

0
214

ടുത്തിടെ തമിഴ് താരം സത്യരാജ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബയോപിക് സിനിമയിൽ അഭിനയിക്കും എന്ന് ചില വാർത്തകൾ വന്നിരുന്നു. സിനിമാ ട്രാക്കറായ രമേശ് ബാലയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ആദ്യം എക്സ് അക്കൗണ്ട് വഴി പുറത്തുവിട്ടത്. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും ചിത്രം നിര്‍മിക്കുകയെന്നാണ് വിവരമെന്നും, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകൾ വന്നിരുന്നു. എന്നാല്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ അദ്ദേഹം പങ്കുവെച്ചിരുന്നില്ല. പക്ഷെ സത്യരാജ് ഇക്കാര്യത്തിൽ ആദ്യം പ്രതികരണമൊന്നും നടത്തിയിരുന്നില്ല. പക്ഷെ ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

മുൻപും തന്നെകുറിച്ച് ഇത്തരം വാസ്തവവിരുദ്ധമായ വാർത്തകൾ വന്നിരുന്നു, എന്നാൽ അതിലെ സത്യാവസ്ഥ താൻ തുറന്നുപറഞ്ഞതോടെ വാർത്തകൾ വരുന്നത് നിലച്ചുവെന്നും അദ്ദേഹം പറയുകയുണ്ടായി. പണ്ട് ലണ്ടൻ മ്യൂസിയത്തിലൊക്കെ ത​ന്റെ പ്രതിമ വെയ്ക്കുന്നു എന്ന വാർത്തകൾ വന്നിരുന്നുവെന്നും പിന്നീട് അതിലെ വാസ്തവങ്ങൾ തുറന്നുപറഞ്ഞപ്പോൾ ആ വാർത്തകൾ നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

“മുന്‍പ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നത് ലണ്ടനിലെ മ്യൂസിയത്തില്‍ എന്‍റെ മെഴുക് പ്രതിമ വച്ചു എന്ന തരത്തിലായിരുന്നു വാർത്ത. അന്ന് ഞാന്‍ തിരിച്ച് ചോദിച്ചത് എന്‍റെ അളവും കാര്യങ്ങളും എടുക്കാതെ എങ്ങനെ എന്‍റെ പ്രതിമ നിര്‍മ്മിക്കും എന്നാണ് ഞാനന്ന് തിരിച്ച് ചോദിച്ചത്. അതോടെ ആ വാര്‍ത്ത നിന്നു. ഇതും അത് പോലെ തന്നെയാണ്. ഞാന്‍ ഒരു പെരിയാറിസ്റ്റാണ്. എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍ സാധിക്കും” – എന്നാണ് സത്യരാജ് വാർത്തയിൽ പ്രതികരിച്ചത്. എന്തായാലും സത്യരാജിന്‍റെ മറുപടിയോടെ സത്യരാജ് മോദിയാകുന്നു എന്ന വാര്‍ത്തകൾക്ക് അവസാനം സംഭവിച്ചുവെന്നാണ് കോളിവുഡിലെ പരസ്യമായുള്ള സംസാരം.

2019ല്‍ തന്നെ നടന്‍ വിവേക് ഒബ്റോയി നായക വേഷത്തിൽ എത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ബയോപിക് ചിത്രം എത്തിയിരുന്നു. എന്നാല്‍ ഇത് ബോക്സോഫീസില്‍ വലിയ പരാജയം നേരിട്ടിരുന്നു. പുതിയ ചിത്രം ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണോ എന്ന തരത്തില്‍ കോളിവുഡില്‍ സംശയങ്ങളും റിപ്പോർട്ടുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ സത്യരാജിന്‍റെ പ്രതികരണം എന്താണ് എന്നതാണ് കോളിവുഡ് ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here