‘ഭാര്യയുമായി വേർപിരിയുന്നു’; വിഡീയോ പങ്കുവച്ച് നടൻ വിനായകൻ

0
1822
vinayakan2

ലയാള ചലച്ചിത്രപ്രേക്ഷകരുടെ പ്രിയ നടന്മാരിൽ ഒരാളാണ് വിനായകൻ. ചിരിപ്പിച്ചും ചിന്തിപ്പിച്ചുമുള്ള നിരവധി കഥാപാത്രങ്ങളെയാണ് വിനായകൻ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. കമ്മട്ടിപ്പാടത്തിലെ വിനായകന്റെ ഗംഗ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകളെല്ലാം വലിയ ചർച്ചയായി മാറാറുണ്ട്. ലക്ഷക്കണക്കിന് പേർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ആരെങ്കിലും ഒരാളെ ലക്ഷ്യമാക്കിയാണ് ഞാൻ പോസ്റ്റ് ഇടുന്നത്. അത് കണ്ടുകഴിഞ്ഞാൽ ഉടനെ തന്നെ പോസ്റ്റ് ഞാൻ മാറ്റാറുണ്ടെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഭാര്യയുമായി വേർപിരിയുന്നുവെന്ന വാർത്ത വീഡിയോ വഴി പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് വിനായകൻ. തന്റെ ഫേസ്ബുക്കിലൂടെയാണ് വിനായകൻ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള, എല്ലാ ഭാര്യ- ഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’, എന്നാണ് വിനായകൻ വീഡിയോയിലൂടെ പറയുന്നത്. വെറും 30 സെക്കൻഡ് ഉള്ള വീഡിയോയിലൂടെയാണ് വിനായകൻ തന്റെ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയതായി പറയുന്നത്. ഇതോടെ നിരവധി കമന്റുകളാണ് വീഡിയോയിൽ വരുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയിരുന്നില്ല വിനായകൻ. കഴിഞ്ഞ ദിവസം ചിന്താ ജെറോമിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

നൃത്തരംഗത്തുനിന്നുമാണ് വിനായകൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. മലയാള ചിത്രങ്ങൾക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സ്വന്തമായി നൃത്തഗ്രൂപ്പ് നടത്തിയിരുന്ന അദ്ദേഹം അഗ്നി നൃത്തത്തിലൂടെയാണ് പ്രശസ്തനാവുന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച മാന്ത്രികം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനിയിച്ചത്. അദ്ദേഹത്തിന്റെ തന്നെ ചിത്രമായ ഒന്നാമൻ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. എ.കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ് വയലൻസ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ് വിനായകനെ മലയാളസിനിമയിൽ പ്രശസ്തനാക്കുന്നത്. ടി.കെ രാജീവ് കുമാറിന്റെ ഇവർ എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി വേഷങ്ങളിൽ വിനായകൻ തിളങ്ങി. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ബാച്ചിലർ പാർട്ടി, കമ്മട്ടിപാടം എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്. കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ 2016ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി.

രജനികാന്ത് നായകനായി എത്തുന്ന ജയിലർ എന്ന ചിത്രത്തിലാണ് വിനായകൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ അതിഥിതാരമായി മോഹൻലാലും എത്തുന്നുണ്ട്. തമന്ന, സുനിൽ, ശിവരാജ് കുമാർ എന്നിവരും ഈ സീനിൽ ഉണ്ടായിരിക്കുമെന്നാണ് വിവരം. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ.

LEAVE A REPLY

Please enter your comment!
Please enter your name here