ഇതോടെ ചിലപ്പോൾ എന്റെ അവസരങ്ങൾ കുറഞ്ഞേക്കാം ; കാസ്റ്റിം​ഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി സീരിയൽ നടി വരദ

0
252

ലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് വരദ. സീരിയലുകളിലൂടെയാണ് വരദ താരമായതെങ്കിലും സിനിമയിലൂടെ ആണ് തന്റെ കരിയർ ആരംഭിക്കുന്നത് . അമല എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ വരദ ഒരു കുടുംബാംഗത്തെപോലെ മാറിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം.

തന്റെ അഭിപ്രായങ്ങൾ ഒരുതരത്തിലുള്ള ഭയവും കൂടാതെ വെട്ടിത്തുറന്നുപറയാറുണ്ട് വരദ. ഇപ്പോഴിതാ അഭിനയ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സീരിയല്‍ രംഗത്തെ പ്രശ്നങ്ങളെ കുറിച്ചുമെല്ലാം തുറന്നുപറഞ്ഞിരിക്കുകയാണ് താരം. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

”കരിയറിന്റെ ആരംഭകാലത്ത് നിരവധി മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കലും സീരിയല്‍ രംഗത്ത് നിന്ന് എനിക്ക് മോശം ഫോണ്‍കോള്‍ പോലും ഇതുവരെ വന്നിട്ടില്ല. സിനിമയില്‍ അഭിനയിക്കുന്ന ആദ്യകാലത്ത് അവസരങ്ങള്‍ ഒരുപാട് വന്നിരുന്നു. കാസ്റ്റിംഗിനാണെന്ന് പറഞ്ഞ് വിളിച്ചിട്ട് കഥ പറഞ്ഞ ശേഷം അവസാനം പറയുന്നത് അഡ്ജസ്റ്റ് ചെയ്യാമോ എന്നാവും . ഇത്തരത്തിലുള്ള കോളുകള്‍ നിരന്തരം വന്നപ്പോള്‍ ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്” എന്നാണ് വരദ പറഞ്ഞത് .

പിന്നീട് വിളിക്കുന്നവരോടെല്ലാം അഡ്ജസ്റ്മെന്റിനാണെങ്കിൽ തുടർന്ന് സംസാരിക്കാൻ താല്പര്യമില്ലെന്നാണ് വരദ പറയാറുള്ളത്. അതിനാൽ തന്നെ വരദക്ക് ഒരുപാട് ഓഫറുകളും നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നുണ്ട് താരം. ഇത്തരം മോശം അനുഭവങ്ങള്‍ നേരിട്ടതുകൊണ്ട് സിനിമയില്‍ അഭിനയിക്കുകയേ വേണ്ടെന്ന് തീരുമാനിച്ച സമയം വരെ ഉണ്ടായിട്ടുണ്ടെന്നു വരദ പറയുന്നു.

സീരിയില്‍ മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും വരദ സംസാരിക്കുന്നുണ്ട്. സീരിയൽ മേഖലയിൽ രാഷ്ട്രീയം ഉണ്ടെന്ന് തന്നെയാണ് തന്റെ ഉത്തരം എന്നാണ് വരദ പറയുന്നത് . ഇത് പറഞ്ഞു കഴിയുമ്പോൾ അവസരങ്ങള്‍ കുറയുമോ എന്നൊന്നും തനിക്കറിയില്ലെന്നും , എന്നാൽ സത്യസന്ധമായി പറഞ്ഞാൽ എല്ലാ തൊഴിൽ സ്ഥലങ്ങളിലും ഉണ്ടാവുന്ന പ്രശ്നങ്ങൾ സീരിയൽ മേഖലയിലും ഉണ്ടെന്നാണ് വരദ പറഞ്ഞു നിർത്തുന്നത്.

സീരിയൽ രംഗത്ത് താൻ ഒരു അഹങ്കാരി എന്ന വിളിപ്പേരിലും അറിയപ്പെടുന്നുണ്ട് എന്ന് താരം പറയുന്നുണ്ട്. കാരണം, പല കാര്യങ്ങളും വെട്ടിത്തുറന്നു പറയാറുണ്ട് വരദ. തന്റെ ഭാഗത്തു തെറ്റില്ലാത്തയിടത്തോളം പല കാര്യങ്ങളിലും വരദ അഭിപ്രായങ്ങൾ തുറന്നു കാട്ടാറുണ്ട് . അതുകൊണ്ട് തന്നെ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നതായി താരം വെളിപ്പെടുത്തുന്നുണ്ട്.

ഇതെല്ലം കാരണം പല സീരിയലിൽ നിന്നും തന്നെ മാറ്റിയിട്ടുണ്ടെന്നും , സിയാൽ രംഗത്ത് ഇതെല്ലം പതിവാണെന്നും വരദ പറയുന്നു. കൂടാതെ പ്രമുഖ ചാനലിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലേക്കും വരദയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ അവസാന നിമിഷം പിന്മാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here