ആസിഡ് അതിജീവിതരെ നേരിൽ കണ്ട് ഷാരൂഖ് ഖാൻ

0
1796

ആസിഡ് ആക്രമണത്തിനിരയായവരെ നേരിൽ കണ്ട് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഐപിഎൽ മത്സരം കാണാൻ കൊൽക്കത്തയിലെത്തിയ താരം മത്സരം കണ്ട് മടങ്ങുമ്പോഴാണ് ആസിഡ് അതിജീവിതരെ കാണാൻ എത്തിയത്. ഇവരുമായി ഒരു മണിക്കൂറോളം ചിലവഴിച്ച താരം, ജോലി വാഗ്ദാനം നൽകിയാണ് തിരികെ മടങ്ങിയത്.
ഷാരുഖ് ഖാന്റെ സംഘടനയായ മീർ ഫൗണ്ടേഷനിലെ അംഗങ്ങൾ കൂടിയാണ് ഇവർ.

 

 

View this post on Instagram

 

A post shared by SRK VIBE (@srkvibe2.0)

സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മീർ ഫൗണ്ടേഷൻ, മുൻപും സ്ത്രീകൾക്കും കുട്ടികൾക്കും സഹായ ഹസ്തവുമായി മുൻപോട്ടു വന്നിട്ടുണ്ട്. ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളും പുരുഷന്മാരും മീർ ഫൗണ്ടേഷനിലെ അംഗങ്ങളാണ്. പിതാവ് മീർ താജ് മൊഹമ്മദ് ഖാന്റെ സ്മരണാർഥം ഷാരൂഖ് ഖാൻ ആരംഭിച്ച എൻജിഓയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here