ലോകത്തെ സ്വാധിനീച്ച 100 പേരുടെ പട്ടികയിൽ ഷാരൂഖ് ഖാനും എസ്.എസ്. രാജമൗലിയും

0
519

ലോകത്തെ സ്വാധിനീച്ച 100 പേരുടെ പട്ടികയിൽ ഇടംപിടിച്ച് ഷാരൂഖ് ഖാനും എസ്.എസ്. രാജമൗലിയും. ടൈം മാഗസിൻ പുറത്തുവിട്ട പട്ടികയിലാണ് ഇരുവരുമുള്ളത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചാൾസ് രാജാവ്, ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്‌ക് എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

വ്യാഴാഴ്ചയാണ് 2023-ലെ ലോകത്തെ സ്വാധിനീച്ച 100 പേരുടെ പട്ടിക ടൈം മാഗസിൻ പുറത്തുവിടുന്നത്. പട്ടികയുടെ തിരഞ്ഞെടുപ്പിൽ 12 ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. അതിൽ നാല് ശതമാനം വോട്ട് ഷാരൂഖ് ഖാൻ നേടി.

ടൈം മാഗസിനിൽ നടി ദീപിക പദുകോൺ ആണ് ഷാരൂഖാന്റെ പ്രൊഫൈൽ എഴുതിയത്. അദ്ദേഹത്തെ കുറിച്ച് പറയാൻ 150 വാക്കുകൾ മതിയാവില്ലെന്നും ഷാരൂഖ് ഖാൻ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി എക്കാലവും അറിയപ്പെടും. ധൈര്യവും ഉദാരമനസ്‌കതയും അദ്ദേഹത്തെ വേറിട്ടുനിർത്തുന്നുവെന്നും ദീപിക പ്രൊഫൈലിൽ കുറിച്ചു.

നടി ആലിയ ഭട്ട് ആണ് രാജമൗലിയുടെ പ്രൊഫൈലിൽ എഴുതിയത്. പ്രക്ഷകരെ അറിയുന്ന സംവിധായകനാണ് രാജമൗലിയെന്നും അദ്ദേഹത്തെ താൻ മാസ്റ്റർ സ്റ്റോറി ടെല്ലർ എന്നുവിളിക്കുമെന്നും ആലിയ കുറിച്ചു.

മൈക്കൽ ജോർദാൻ, സിറിയൻ വംശജരായ നീന്തൽ താരങ്ങളും ആക്ടിവിസ്റ്റുകളുമായ സാറ മർഡിനി, യുസ്ര മർഡിനി, ബെല്ലാ ഹാദിദ്, ഗായിക ബിയോൺസ്, എഴുത്തുകാരൻ സൽമാൻ റുഷ്ദി, ടെലിവിഷൻ അവതാരക പദ്മാ ലക്ഷ്മി, ഫ്രഞ്ച് ഫുട്‌ബോൾ താരം കിലിയൻ എംബാപ്പേ മുതലായവരും പട്ടികയിൽ ഇടംപിടിച്ചവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here