ഷെയ്ന്‍ നിഗത്തിന് പടങ്ങള്‍ നഷ്ടപ്പെടുന്നു, അടുത്ത പടത്തില്‍ നിന്ന് ഒഴിവാക്കി: ഷിബു.ജി.സുശീലന്‍

0
6144

ലൊക്കേഷനിലെ മോശം പെരുമാറ്റം കൊണ്ട് കൊണ്ട് വരാന്‍ പോകുന്ന പടത്തില്‍ നിന്ന് ഷെയ്ന്‍ നിഗത്തെ ഒഴിവാക്കിയെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും പ്രൊഡ്യൂസറുമായ ഷിബു.ജി.സുശീലന്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂവിലാണ് ഷിബു ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏതു പടം ആയാലും അതില്‍ അഭിനയിക്കുമ്പോള്‍ നൂറ് ശതമാനം അതിനോട് കൂറു പുലര്‍ത്തണം. ഇക്കാരണങ്ങള്‍ കൊണ്ട് വരാന്‍ പോകുന്ന പടത്തില്‍ നിന്ന് ഷെയ്ന്‍ നിഗത്തെ മാറ്റി. പരാക്രമം എന്നാണ് ആ സിനിമയുടെ പേര്. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ആളുകളെ വച്ച് എങ്ങനെ പടം ഉണ്ടാക്കും. ഷിബു.ജി.സുശീലന്‍ പറഞ്ഞു.

ഷിബു .ജി.സുശീലന്‍ മൂവി വേള്‍ഡ് മീഡിയയോട് വെളിപ്പെടുത്തിയത്…

നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ഇവര്‍ക്കായി നമ്മള്‍ ലൊക്കേഷനില്‍ നിന്നും വിടുന്ന ഡ്രൈവര്‍മാര്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കുകയാണ്. ഏതു പടം ആയാലും അതില്‍ അഭിനയിക്കുമ്പോള്‍ നൂറ് ശതമാനം അതിനോട് കൂറു പുലര്‍ത്തണം. ഇക്കാരണങ്ങള്‍ കൊണ്ട് വരാന്‍ പോകുന്ന പടത്തില്‍ നിന്ന് ഷെയ്ന്‍ നിഗത്തെ മാറ്റി. ഇപ്പോള്‍ ഞാന്‍ അറിഞ്ഞതാണ്. പരാക്രമം എന്നാണ് ആ സിനിമയുടെ പേര്. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ആളുകളെ വച്ച് എങ്ങനെ പടം ഉണ്ടാക്കും.

നമ്മള്‍ പണം കൊടുത്ത് അവരെ വിളിച്ചിട്ട് മാന്യമായ ഒരു പെരുമാറ്റവും ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് ഞാന്‍ അത് എന്റെ ഫേസ്ബുക്കില്‍ വളരെ വ്യക്തമായി കുറിച്ചത്. ഞാനൊരു പ്രൊഡ്യൂസര്‍ കൂടിയാണ്. മുന്‍പ് നിരവധി പടങ്ങള്‍ ഞാന്‍ പ്രൊഡ്യൂസ് ചെയ്തിട്ടുള്ളതാണ്. മുന്‍പ് പൃഥ്വിരാജിനെ ഒക്കെ വെച്ച് പടം ചെയ്തിട്ട് എന്തു മാന്യമായാണ് ലൊക്കേഷനില്‍ പെരുമാറുന്നത്. അങ്ങനെ മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെ പോലെയും പൃഥ്വിരാജിനെ പോലെയുമൊക്കെയുള്ള നടന്മാര്‍ നില്‍ക്കുമ്പോള്‍, പുതുതായി വരുന്ന നടന്മാര്‍ ഇങ്ങനെ എന്തിനാണ് കാണിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്.

ഒന്നെങ്കില്‍ ഈ ചെറുപ്രായത്തില്‍ കൂടുതല്‍ പണം വന്നു ചേരുമ്പോള്‍ ഉണ്ടാകുന്ന തലക്കനം ആയിരിക്കാം. എനിക്ക് എന്തുമാകാം എന്നുള്ള രീതിയാണ്. എന്തിനാണ് പ്രൊഡ്യൂസര്‍മാര്‍ ഇവരുടെ അടുത്തേക്ക് പോകുന്നത്. ആരും ഇവരുടെ അടുത്തേക്ക് പോകരുത്. നമ്മള്‍ എന്തിനാണ് അവരെ വിളിച്ചുകൊണ്ടു വന്നിട്ട് തലവേദന ഉണ്ടാക്കുന്നത്. കോടികളുടെ മാര്‍ക്കറ്റ് ഒന്നുമില്ല.

പിന്നെ എന്തിനാണ് നമ്മള്‍ ഈ കടിക്കുന്ന പട്ടിയെ വാങ്ങിക്കണം ഷിബു.ജി.സുശീലന്‍ പറയുന്നു. ആദ്യം നമ്മള്‍ തീരുമാനിക്കേണ്ടത് ഇവരുടെ അടുത്തേക്ക് പോകരുതെന്നാണ്. അവര്‍ വിശ്രമിക്കട്ടെ. അവര്‍ ഉറങ്ങട്ടെ. നമ്മള്‍ എന്തിനാണ് അവരെ ശല്യപ്പെടുത്താന്‍ പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here