കുഞ്ഞുണ്ടായപ്പോള്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒഴിവാക്കി: ശിവദ

0
127

തെന്നിന്ത്യയിലെങ്ങും നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ശിവദ. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്തി മലയാള ഇന്‍ഡസ്ട്രിയില്‍ സ്വന്തം സ്ഥാനമുറപ്പിച്ച നടിയാണ് ശിവദ.

തുടക്കം മലയാളത്തിലാണെങ്കിലും ശിവദ താരമാകുന്നത് തമിഴിലായിരുന്നു. പിന്നീട് മലയാളത്തിലും സജീവമായി മാറുകയായിരുന്നു ശിവദ. സു സു സുധീ വാത്മീകം, ശിക്കാരി ശംഭു, മാരാ, മേരി ആവാസ് സുനോ, 12ത്ത് മാന്‍, നെടുഞ്ചാലേ, നിഥം ഒരു വാനം,ജവാനും മുല്ലപ്പൂവും എന്നീ ചിത്രങ്ങളിലെല്ലാം ശിവദ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ സിനിമയായ 2018ലും ശിവദ മികച്ച വേഷം ചെയ്യുന്നുണ്ട്. കല്യാണം കഴിഞ്ഞതിന് ശേഷവും, കുഞ്ഞായതിന് ശേഷവും നടിമാരെ സിനിമകളില്‍ നിന്ന് ഒഴിവാക്കുകയാണ് പതിവ്. മലയാളം ഇന്‍ഡസ്ട്രിയില്‍ ഇങ്ങനെയില്ലെങ്കിലും മറ്റുള്ള ഇന്‍ഡസ്ട്രികളില്‍ നായിക സ്ഥാനത്തില്‍ നിന്നും ഒഴിവാക്കുകയാണ് പതിവ്. അമ്മയായ ശേഷം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ശിവദ. ഒരു ഓണ്‍ലൈന്‍ ചാനലിന്റെ അഭിമുഖത്തിലാണ് ശിവദ മനസ് തുറക്കുന്നത്.

വിവാഹം കഴിഞ്ഞു, കുഞ്ഞൊക്കെ ആയില്ലേ എന്ന് പറഞ്ഞ് സിനിമകളില്‍ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ കൂടുതലും തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നാണെന്നുമാണ് ശിവദ പറഞ്ഞു.

അതേസമയം, മലയാളത്തില്‍ നിന്നും അത്തരം അനുഭവങ്ങള്‍ ഇതുവരെ എനിക്ക് നേരിട്ടിട്ടെല്ലെന്നും നിങ്ങള്‍ ഈ കഥാപാത്രം ചെയ്താല്‍ ഉചിതമായിരിക്കുമെന്നും പറഞ്ഞ് എന്നെ തേടി വന്ന മികച്ച കഥാപാത്രങ്ങളും ഉണ്ടെന്നും ശിവദ പറയുന്നു. നമ്മളെ ചിലര്‍ തഴയുകയും മറ്റു ചിലര്‍ എല്ലാ സൗകര്യങ്ങളോടും കൂടെ വിളിക്കുകയും ചെയ്യുന്നത് ഒരു പ്ലസ് ആണ് എന്നാണ് ശിവദ അഭിപ്രായപ്പെടുന്നത്.

തമിഴില്‍ ഒരു സിനിമയിലേക്ക് ഏട്ടത്തിയമ്മയുടെ റോളിന് വേണ്ടി എന്നെ വിളിച്ചിരുന്നു. കഥയെ കുറിച്ചും, കഥാപാത്രത്തെ കുറിച്ചും ചോദിച്ചപ്പോള്‍, എനിക്ക് കുഞ്ഞ് ഉള്ളത് കൊണ്ടാണത്രെ എന്നെ ഏട്ടത്തിയമ്മ റോളിലിട്ടത്. അത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. പൊതുവെ ദേഷ്യം വരാത്ത ആളാണ് ഞാന്‍, ആരോടും കടുപ്പിച്ച് സംസാരിക്കാറുമില്ല പക്ഷേ എനിക്ക് സംസാരിക്കേണ്ടി വന്നുവെന്നും ശിവദ പറഞ്ഞു.

നിങ്ങള്‍ ഈ റോളിന് ഞാന്‍ അപ്റ്റായി തോന്നിയത് കൊണ്ടാണ് എന്ന് പറഞ്ഞിരുന്നെങ്കില്‍ കഥയെങ്കിലും കേള്‍ക്കാന്‍ ഞാന്‍ തയ്യാറാകുമായിരുന്നു. അമ്മയായത് കൊണ്ടാണ് എന്ന് പറഞ്ഞത് ശരിയായില്ല എന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്യുകയായിരുന്നുവെന്നാണ് ശിവദ പറയുന്നത്. എന്നെ ആ റോളിലേക്ക് സജസ്റ്റ് ചെയ്ത ആളിനെ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്നും ശിവദ പറഞ്ഞു. എന്നാല്‍ താന്‍ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന സമയത്തും അഭിനയിച്ചതിനെക്കുറിച്ചും ശിവദ സംസാരിക്കുന്നുണ്ട്.

”കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്ത് ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മോള്‍ക്ക് മൂന്ന് മാസം പ്രായമുള്ളപ്പോള്‍ ചെയ്ത സിനിമയും ഉണ്ട്. ആ റോളിലേക്ക് വിളിച്ചപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു, കുഞ്ഞുണ്ട് മൂന്ന് മാസം ആയതേയുള്ളൂ എന്ന്. എന്നാല്‍ അവര്‍ പറഞ്ഞത്, ഈ റോള്‍ ശിവദ തന്നെ ചെയ്യണം, ഒറ്റ റിക്വസ്റ്റ് മാത്രമേയുള്ളൂ, വരുമ്പോള്‍ കുഞ്ഞിനെയും എടുത്തിട്ട് വരണം എന്ന്. വളരെ അധികം പോസിറ്റീവ് ആയിരുന്നു ആ സിനിമ ലൊക്കേഷന്‍” എന്നാണ് ശിവദ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here