ഈ ദിനത്തില്‍ മാത്രമല്ല, നീണ്ട 7 വര്‍ഷത്തെ വേര്‍പാട്…; ജിഷ്ണുവിന്റെ ഓർമയിൽ സിദ്ധാർത്ഥ് ഭരതൻ

0
2556
sidharth bharathan,jishnu

ലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടനായിരുന്നു ജിഷ്ണു രാഘവന്‍. 1987ലെ ‘കിളിപ്പാട്ട്’ എന്ന സിനിമയിലൂടെ ബാലതാരമായാണ് അഭിനയലോകത്തെത്തുന്നത്. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ജിഷ്ണു ചലച്ചിത്രലോകത്ത് സജീവമാകുന്നത്. ചിത്രത്തിലെ അഭിനയത്തിന് മാതൃഭൂമി അവാര്‍ഡും മികച്ച നവാഗത അഭിനേതാവിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചു.

2014ലാണ് അപ്രതീക്ഷിതമായി ക്യാന്‍സര്‍ എന്ന മഹാമാരി ജിഷ്ണുവിനെ കവര്‍ന്നെടുത്തത്. ക്യാന്‍സറുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിനിടെ, അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സ്പീച്ച്ലെസ്സ് എന്ന പേരില്‍ ഒരു ഹ്രസ്വചിത്രം നിര്‍മ്മിക്കുകയും അത് അദ്ദേഹത്തിന് സമര്‍പ്പിക്കുകയും ചെയ്തു. നവാഗതനായ ജോളി ജോസഫാണ് ഇതിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ക്യാന്‍സര്‍ ബാധിച്ച് ജീവിതത്തില്‍ വലിയ മാറ്റത്തിന് വിധേയമായ ഒരു കോളേജ് അധ്യാപകനെക്കുറിച്ചാണ് ഇത്. ജിഷ്ണുവിന്റെ സുഹൃത്ത് കൂടിയായ ചലച്ചിത്ര നിര്‍മ്മാതാവ് ഷഫീര്‍ സെയ്ത്താണ് ഹ്രസ്വചിത്രത്തിലെ നായകന്‍.

jishnu ragavan

2016-ല്‍ പുറത്തിറങ്ങിയ ട്രാഫിക്കിലെ ഒരു നെഗറ്റീവ് റോളിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത് . ഷോര്‍ട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചു, 2013 -ല്‍ ചിത്രീകരിച്ച് 2017-ല്‍ പുറത്തിറങ്ങിയ ആദര്‍ശ് ബാലകൃഷ്ണയ്ക്കൊപ്പം കര്‍മ്മ ഗെയിംസ് ഉള്‍പ്പടെ മൊത്തത്തില്‍, 11 വര്‍ഷത്തില്‍ 25 ചിത്രങ്ങളില്‍ ജിഷ്ണു അഭിനയിച്ചു.

 

jishnu 3

ഇനിയും സമ്മാനിക്കാന്‍ നിരവധി കഥാപാത്രങ്ങള്‍ ബാക്കിയാക്കി 2016 മാര്‍ച്ച് ഇരുപത്തിയഞ്ചിനാണ് ജിഷ്ണു ഇഹലോകവാസം വെടിഞ്ഞത്. ഇപ്പോഴിതാ വീണ്ടുമൊരു മാര്‍ച്ച് ഇരുപത്തിയഞ്ച് വരാനൊരുങ്ങുമ്പോള്‍ ജിഷ്ണുവിന്റെ ഓര്‍മ്മകള്‍ക്ക് ഏഴ് വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുകയാണ്. ഈ അവസരത്തില്‍ നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്.

 

 

നമ്മള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ഇരുവരുടെ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഫോട്ടോയ്ക്ക് ഒപ്പമാണ് സിദ്ധാര്‍ത്ഥ് ഓര്‍മ പങ്കിടുന്നത്. ‘ഈ ദിനത്തില്‍ മാത്രമല്ല പ്രിയപ്പെട്ട ജിഷ്ണുവിനെ സ്മരിക്കുന്നത്… നീണ്ട 7 വര്‍ഷത്തെ വേര്‍പാട്…’, എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ജിഷ്ണുവിനെ അനുസ്മരിച്ച് കൊണ്ട് കമന്റ് ചെയ്തത്.

jishnu and sidharth

നമ്മള്‍ എന്ന ചിത്രത്തിലൂടെ ഒരുമിച്ചാണ് സിദ്ധാര്‍ത്ഥും ജിഷ്ണുവും വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് നിദ്ര എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു. സിദ്ധാര്‍ത്ഥ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടെയായിരുന്നു നിദ്ര.കിളിപ്പാട്ട് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ജിഷ്ണു ക്യാമറയ്ക്ക് മുന്നിലെത്തിയത്. റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലാണ് മലയാളികള്‍ അവസാനമായി ജിഷ്ണുവിനെ കണ്ടത്. രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ജിഷ്ണുവിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ.

chathuram

അതേസമയം, ‘ചതുരം’ എന്ന ചിത്രമാണ് സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ രചന സിദ്ധാര്‍ഥും വിനോയ് തോമസും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സ്വാസിക, റോഷന്‍ മാത്യു, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here