കോക്കി​ന്റെ റിവ്യൂ കട്ടുകൾ ഉപയോ​ഗിച്ച് പ്രൊമോഷൻ നടത്തുന്നവരുണ്ട്, അതിലും ബേധം മഞ്ഞപത്രം നടത്തലല്ലേ? : സിയാദ് കോക്കർ

0
562

വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന യുട്യൂബ് സിനിമാ നിരൂപകനാണ് അശ്വന്ത് കോക്. കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തിയ മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിനെകുറിച്ചു കോക് മോശമായ റിവ്യൂ ഇടുകയും പിന്നീടത് പിൻവലിക്കുകയും ചെയ്തിരുന്നു. കോക്കേർസ് മീഡിയ നിർമ്മിച്ച് പ്രദർശനത്തിനെത്തിയ ചിത്രത്തിലെ അഭിനേതാക്കളെയും നിർമ്മാതാക്കളെയും, വിദ്യാസാഗറിനെയുമടക്കം മോശമായ രീതിയിലാണ് റിവ്യൂവിൽ പറഞ്ഞത്.

എന്നാൽ അതേസമയം പല നിർമ്മാതാക്കളുടെയും സിനിമകളെക്കുറിച്ച് കോക് നല്ല റിവ്യൂ പറയുകയും, ആ സിനിമാക്കാർ അത് കട്ട് ചെയ്തെടുത്ത് പ്രൊമോഷനായി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെന്നും, ഇത്തരം കാര്യങ്ങൾക്കു കൂട്ടുനിൽക്കുന്ന നിർമ്മാതാക്കൾ ഉണ്ടെന്നും, അതിനേക്കാളും നല്ലത് അവർക്കു മഞ്ഞപത്രം നടത്തലല്ലേ എന്നാണ് കോക്കേഴ്സ് മീഡിയ നിർമ്മാണ കമ്പനിയയുടെ ഉടമസ്ഥനായ സിയാദ് കോക്കർ ചോദിക്കുന്നത്. പല നിർമ്മാതാക്കളും ഇയാളുടെ കണ്ടന്റുകൾ പ്രോമോട്ട് ചെയ്യുന്നുണ്ടെന്നും, പലരും ഇയാൾക്ക് ചെല്ലും ചിലവിനും കൊടുക്കുന്നുണ്ടെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്.

സിയാദ് കോക്കറി​ന്റെ വാക്കുകൾ…

”എന്റെ സിനിമയെ, എനിക്ക് ബാധിക്കുന്ന വിധത്തിൽ വന്നതിനു ശേഷമാണ് ഞാൻ ഈ അശ്വന്ത് കോക്കിന്റെ പ്രവൃത്തികൾ പിന്തുടരുന്നത് . അതിനു മുൻപ് പല രഹസ്യങ്ങളും എനിക്കറിയാമായിരുന്നു. എന്നുവെച്ചാൽ, ആരൊക്കെ ഇയാളെ പ്രൊമോട്ട് ചെയ്യുന്നുണ്ട്, എന്തൊക്കെ പ്രൊമോട്ട് ചെയ്യുന്നുണ്ട്, ഇയാളുടെ ചെല്ലും ചിലവിനും കൊടുക്കുന്നതിനെപ്പറ്റിയൊക്കെ എനിക്കറിയാം. ഒരു സിനിമയ്ക്ക്, ആ സിനിമ എന്താണെന്നും എനിക്കറിയാം, എന്റെ സുഹൃത്തിന്റെ സിനിമയാണ്, പക്ഷെ അദ്ദേഹം ഈ അശ്വന്ത് കൊക്കിന്റെ കണ്ടന്റുകളുടെ കട്ടിങ്സ് ഇട്ടിട്ടാണ് പ്രൊമോഷൻ നടത്തുന്നത്. അതിലും ബേധം മഞ്ഞപത്രം നടത്തലല്ലേ? ആണത്തമുള്ള ഒരു പ്രവൃത്തിയല്ല അത്. അതാരായാലും ഞാൻ വിമർശിക്കും. വിമർശിക്കുക മാത്രമല്ല പൊതുവേദിയിൽ ഞാനത് ചോദ്യം ചെയ്യുകതന്നെചെയ്യും. അതിനു യാതൊരു സംശയവും വേണ്ട.

ഞാൻ നിർമ്മാതാവാണ് വിതരണക്കാരനാണ്, എക്സിബിറ്ററയിരുന്നു. എന്റെ സംഘടനകളിൽ മലയാള സിനിമകളോട് താല്പര്യം പരി​ഗണിച്ച് നിൽക്കുന്ന ആർട്ടിസ്റ്റും ടെക്‌നിഷ്യൻസ് അടക്കമുള്ളവർ എന്റെ ഈ അഭിമുഖം കേട്ടതിനു ശേഷം അവരും പ്രതികരിക്കണം. എന്റെ തൊഴിലാളികൾ എന്നെ ഞാൻ അവരെ പറയുകയുള്ളൂ. സിനിമയിൽ എന്റെകൂടെ വർക്കുചെയ്തിരിക്കുന്ന പതിനായിരക്കണക്കിന് ആൾക്കാരുണ്ട്.

1985 ലാണ് ഞാൻ സിനിമ തുടങ്ങുന്നത്. അന്നുമുതൽ ഇന്നുവരെയുള്ള എന്റെ സിനിമകളിൽ വർക്ക്‌ ചെയ്തിരിക്കുന്ന ആളുകൾ മുഴുവനും ഇതിനെതിരെ പ്രതികരിക്കും. അത് എന്റെ പ്രേരണയോ, ഞാൻ കാശുകൊടുത്തു പ്രേരിപ്പിക്കുകയോ അല്ല. അവർ പ്രതികരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. പ്രത്യേകിച്ച് ഈ സിനിമയിൽ വർക്ക്‌ ചെയ്തിരിക്കുന്ന ടെക്‌നിഷ്യൻസ് മുന്നോട്ടു വന്നിട്ടുണ്ട്, എന്റടുത്തു സമീപിച്ചിട്ടുണ്ട്. അവരെയൊക്കെ തടഞ്ഞുനിർത്തികൊണ്ട് ഇത് ഞാൻ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞു, കാരണം ഞാൻ ഉള്ളിൽ പൊക്കോട്ടെ. അവരെന്തിനാ ഒരു ദിവസത്തെ പണികഴിഞ്ഞു ജയിലിൽ കിടക്കേണ്ട കാര്യം? ഞാൻ മുന്നോട്ടിറങ്ങി, ഞാൻ ജയിലിൽ കിടക്കാൻ തന്നെ തയ്യാറായിട്ടാണ് നിൽക്കുന്നത്. ഇതിനു അന്ത്യം വേണം.”

LEAVE A REPLY

Please enter your comment!
Please enter your name here