‘അശ്വന്ത് കോക്കിനെപോലെ അശ്ലീല മിമിക്രി കാണിച്ചു ജീവിക്കേണ്ട ഗതികേട് എനിക്ക് വന്നിട്ടില്ല’ : സിയാദ് കോക്കർ

0
518

രുൺ ബോസ് സംവിധാനം നിർവ്വഹിച്ച് കോക്കേർസ് മീഡിയ നിർമ്മിച്ച് തീയേറ്ററുകളിൽ എത്തിയ സിനിമയാണ് മാരിവില്ലിൻ ​ഗോപുരങ്ങൾ. ചിത്രത്തെകുറിച്ച് വളരെ മോശമായ രീതിയിലാണ് യൂട്യൂബ് സിനിമാ നിരൂപകനായ അശ്വന്ത് കോക് റിവ്യൂ ഇട്ടത്. എന്നാൽ കോക്ക് പിന്നീടത് പിൻവലിച്ചിരുന്നു. പക്ഷെ പിൻവലിച്ചുള്ള ഒരു ക്ഷമാപണമൊന്നുമല്ല, താൻ പ്രതീക്ഷിക്കുന്നതെന്നും, പകരം കോക്ക് ആ സിനിമ ഒന്നുകൂടി കണ്ടിട്ട്, സിനിമയെകുറിച്ചുള്ള വ്യക്തമായ ഒരു റിവ്യൂ ഇടണം എന്നാണ് സിയാദ് കോക്കർ പറയുന്നത്. അത് കോക്കിനെക്കൊണ്ട് പറയിപ്പിക്കുമെന്നും, താൻ പറഞ്ഞാൽ അതുപോലെ ചെയ്യുന്ന ആളാണെന്ന് തന്നെ അറിയുന്നവർക്ക് അറിയാമെന്നും സിയാദ് കോക്കർ പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മാധ്യമപ്രവർത്തകൻ ഹെെദർഅലിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിയാദ് കോക്കറി​ന്റെ വാക്കുകൾ…

‘എന്റെ മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയ്ക്കുവേണ്ടി മാത്രമല്ല ഞാൻ സംസാരിക്കുന്നത്. ഇതൊരു നികൃഷ്ടമായ പ്രവൃത്തിയാണ്. ഇത്തരം ഓൺലൈൻ റിവ്യൂകളിലോ അശ്വന്ത് കോക്കിന്റെ പ്രവൃത്തികളിലോ, ഞാനിതുവരെ പ്രതികരിക്കാൻ പോയിട്ടില്ല. മറ്റുള്ള കാര്യങ്ങളിൽ അയാളുടെ രീതികളെപ്പറ്റി പഠിക്കാനായിട്ട് ഫേസ്ബുക്കിലോ ഒന്നും ഞാൻ പോയിട്ടില്ല. അതിന്റെ ആവിശ്യം എനിക്കില്ല. ഞാൻ ചെയ്ത സിനിമ എന്താണെന്നും എന്റെ മകൾ ഇപ്പോൾ ചെയ്ത സിനിമ എന്താണെന്നും മനസിലാക്കിക്കൊണ്ട്തന്നെയാണ് ഞാനിപ്പോ ഇരിക്കുന്നത്.

എന്തായാലും വൾഗർ ആയ ഒരു സംഭാഷണം പോലും ആ സിനിമയിലില്ല. കുടുംബപ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചിരിക്കുന്ന സിനിമയാണിത്. ഞാനിതൊരു പ്രഹസനമായിട്ട് പറയുന്നതല്ല, ലുലു മാളിലും,ഒബ്‌റോൺ മാളിലും,വനിതാ വിനീതയിലും, സവിതയിലും, ഏറ്റവും പുതുതായി തുടങ്ങിയ ഫോറം മാളിലും സെൻട്രൽ സ്‌ക്വയർ മാളിലുമൊക്കെ എന്റെ സുഹൃത്തുക്കൾ പോയി പ്രേക്ഷകരുടെ പ്രതികരണങ്ങൾ നേരിട്ട് കണ്ടറിഞ്ഞതാണ്. എന്റെ പല ആൾക്കാരും അവിടെ പ്രേക്ഷകരുടെ കൂടെ പോയിരുന്നു സിനിമ കണ്ടിരുന്നിട്ടുണ്ട്. പല യുവാക്കളും കമന്റ്സ് ഇട്ടിട്ടുണ്ട്, ഇങ്ങനെ യുവാക്കളെ മനസിലാകുന്ന മാതാപിതാക്കൾ ഇന്നത്തെ കാലത്തു ഉണ്ടെങ്കിൽ ഞങ്ങളൊക്കെ എന്നെ രക്ഷപ്പെട്ടേനെ എന്ന് തോന്നിപ്പിക്കുന്ന ഇതിവൃത്തമാണ് സിനിമയുടേത്. അതിന്റെ കഥാമൂല്യം അത്രയും സ്ട്രോങ്ങ് ആണ്. അല്ലാതെ ഒരു സിനിമയെടുത്തു കൊറേ കാശുണ്ടാക്കാം എന്നുള്ളതല്ല. എന്നെ മനസിലാകുന്ന എന്റെ സിനിമകളെ മനസിലാക്കുന്ന പലരും ഉണ്ടിവിടെ.

ഞാനെടുക്കുന്ന എല്ലാ സിനിമയും എല്ലാം തിങ്കഞ്ഞ, ക്വാളിഫൈഡ് സിനിമയാണെന്ന് അവകാശപ്പെടാൻ ഞാൻ ആളല്ല. പക്ഷെ അതിലൊക്കെ ഞാൻ വൃത്തിയായ സിനിമകളാണ് എടുത്തിരിക്കുന്നത്. അല്ലാതെ നഷ്ട്ടങ്ങളുണ്ടാകുമ്പോ ഇദ്ദേഹം ചെയ്യുന്നമാതിരി അശ്ലീല രംഗങ്ങളും, അശ്ലീല ഭാഷകളും അശ്ലീല മിമിക്രിയൊക്കെ കാണിച്ചു ജീവിക്കേണ്ട ഒരു ഗതികേട് എനിക്ക് വന്നിട്ടില്ല. സിനിമയെ ഞാനങ്ങനെ ഉപയോഗിച്ചിട്ടില്ല. നഷ്ട്ടങ്ങൾ വന്നാൽ, എന്നാൽ സിനിമയിൽ സ്ത്രീകളുടെ മറ്റുള്ള ഭാഗങ്ങൾ കാണിച്ചുകൊണ്ടൊക്കെ സിനിമയെടുക്കാം,അങ്ങനെ കാശുണ്ടാക്കാം എന്നതുപോലെയൊക്കെ ഇയാള് ചിന്തിക്കുന്നപോലെയൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. അങ്ങനെ ഞാൻ ചിന്തിച്ചാൽ ഞാനും അയാളും തമ്മിലുള്ള വ്യത്യാസമെന്താണ്.

അശ്വന്ത് കോക്കിനോട് എനിക്കൊന്നേ പറയാനുള്ളു. ഇത് മായ്ച്ചുകളയാനല്ല. അദ്ദേഹം ഈ സിനിമ കണ്ടു വ്യക്തമായ ഒരു റിവ്യൂ ഇടണം. തനിക്കു അബദ്ധം പറ്റി അത് ഞാൻ തിരുത്തുന്നു എന്നുപറഞ്ഞുള്ള പോസ്റ്റ് ഇടണം. എനിക്ക് ക്ഷമയും കാര്യങ്ങളുമൊന്നും വേണ്ട. തിരുത്തിപ്പറഞ്ഞാൽമതി. അത് ഞാൻ പറയിപ്പിക്കും. അത് ഞാൻ തീർച്ചയായിട്ടും ചെയ്യും. എന്നെ മനസിലാകുന്ന സിനിമ സുഹൃത്തുക്കളാണെങ്കിലും, പൊതുജനങ്ങളാണെങ്കിലും അറിയാം, ഞാൻ പറയുന്നതിൽ കഥയുണ്ട്, പറയുന്നത് ചെയ്തിരിക്കുന്ന മനുഷ്യനാണ്. ‘

LEAVE A REPLY

Please enter your comment!
Please enter your name here