സുഷിൻ ശ്യാമും പാർവ്വതി തിരുവോത്തും പങ്കുവെച്ച പോ​സ്റ്റിന് പിന്നിലെ രഹസ്യം

0
300

ൻ​സ്റ്റ​ഗ്രാമിൽ സിനിമാ താരങ്ങൾ പങ്കുവെയ്ക്കുന്ന പോ​സ്റ്റുകൾക്ക് ആരാധകരും പ്രേക്ഷകരും കൂടുതലാണ്. അവർ പങ്കുവെയ്ക്കുന്ന ഓരോ ചെറിയ സൂചനകളിൽനിന്നുപോലും ആരാധകർ പുതിയ വാർത്തകൾ ഉണ്ടാക്കിയെടുക്കും. അത്തരത്തിൽ നടി പാർവ്വതി തിരുവോത്തി​ന്റെ ഒരു പോ​സ്റ്റാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. നടി പാർവതി തിരുവോത്തും സംഗീത സംവിധായകനായ സുഷിൻ ശ്യാമും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് സിനിമാ പ്രേമികളുടെയയും ആരാധകരുടെയും ഇടയിൽ ഇപ്പോഴൊരു ചർച്ചയായി മാറിയിരിക്കുകയാണ്. “നിങ്ങൾ ഒരു രഹസ്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും അത് എപ്പോഴെങ്കിലും പുറത്തുവരും.” എന്ന ഒരു ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് ആണ് പാർവതി പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Sushin Shyam (@sushintdt)

അതേസമയം, സംഗീത സംവിധായകൻ സുഷിൻ ശ്യാമും ഇതേ പോസ്റ്റർ പങ്കുവെച്ചതാണ് ഇവർ രണ്ടുപേരുടെയും ആരാധകർക്കിടയിൽ ആശയക്കുഴപ്പങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഇരുവരുടെയും പോ​സ്റ്റിന് താഴെ രസകരമായ മറുപടികളുമായി കമന്റ് സെക്ഷൻ നിറയുന്നുണ്ട്. പല തരത്തിലുള്ള ഊഹാപോഹങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് കമ​ന്റ് ബോക്സിൽ.

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

മഞ്ഞുമ്മൽ ബോയ്‌സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെകുറിച്ചായിരിക്കാം ചിലപ്പോൾ ഈ പോ​സ്റ്റെന്ന് സുഷിൻ ശ്യാമി​ന്റെ ഒരു ആരാധകൻ പറയുന്നത്. കൂടാതെ, ഇരുവരും ഒന്നിക്കുന്ന ഒരു പുതിയ ചിത്രത്തെ കുറിച്ചുള്ള അറിയിപ്പ് ഉടൻ പിന്നാലെ വരുമെന്ന ഊഹത്തിലും പ്രതീക്ഷയിലുമാണ് മറ്റൊരു വിഭാഗം ആരാധകർ നിൽക്കുന്നത്. ആവേശം, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ ചിത്രങ്ങളിൽ സുഷിൻ ഒരുക്കിയ സംഗീതത്തിന് സുഷിൻ ശ്യാമിന് വളരെയധികം അഭിനന്ദനങ്ങൾ ആരാധകരിൽ നിന്നും ലഭിച്ചിരുന്നു. അതേസമയം, വിക്രം നായകനാകുന്ന തങ്കലാൻ എന്ന ചിത്രമാണ് പാർവ്വതി അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വിക്രം ചിത്രമാണ് തങ്കലാൻ. 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ സ്വർണ്ണം ഉൽപ്പാദിപ്പിച്ചിരുന്ന കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. പിരീഡ്‌ ആക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം വലിയ സ്‌കെയിലിലാണ് ഒരുങ്ങുന്നത്. 2021 ഡിസംബറിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ജി വി പ്രകാശാണ് ചിത്രത്തിൻറെ സംഗീത സംവിധാനം ചെയ്യുന്നത് . മാത്രമല്ല ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ തന്‍റെ പുതിയ മേക്കോവറിലൂടെ ആരാധകരെ ചിയാന്‍ വിക്രം ഞെട്ടിച്ചിരുന്നത് . വിക്രം തന്‍റെ കഥാപാത്രങ്ങള്‍ക്കായി നടത്തുന്ന പരിശ്രമങ്ങള്‍ എല്ലായ്‌പ്പോഴും മാധ്യമ ശ്രദ്ധ നേടാറുണ്ട്. ‘തങ്കലാന്’ വേണ്ടിയുള്ള വിക്രമിന്‍റെ കഠിന പ്രയത്‌നം സോഷ്യല്‍ മീഡിയയിലടക്കം വൈറലായിട്ടുണ്ടായിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here